2022 ഇലഞ്ഞിമരങ്ങള്‍ നട്ട് പരിപാലിക്കും-പുണ്യം പൂങ്കാവനം പദ്ധതിയുടെ പുതിയ സംരംഭം-
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ 71 പഞ്ചായത്തുകളിലും പുണ്യം പൂങ്കാവനം പദ്ധതി നടപ്പിലാക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു തരാന്‍ ജില്ല പഞ്ചായത്ത് സന്നദ്ധമാണെന്നും പി.പി. ദിവ്യ.

ജില്ലയില്‍ എല്ലായിടത്തും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാപഞ്ചായത്തിന്റെ കീഴില്‍ നടപ്പിലാക്കി വരികയാണെന്നും അവര്‍ പറഞ്ഞു. പുണ്യംപൂങ്കാവനം പദ്ധതിയുടെ 2022 ഇലഞ്ഞിമരങ്ങള്‍ നട്ട് പരിപാലിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
പുണ്യം പൂങ്കാവനത്തിന്റെ 2022ലെ പുതിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പിള്ളയാര്‍ കോവിലില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വ്വഹിച്ചു.
2022 ഇലഞ്ഞിമരം കേരളത്തിലുടനീളം നട്ടു പരിപാലിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് ഇന്ന് രാവിലെ നടന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡും പുണ്യം പൂങ്കാവനവും കൈകോര്‍ത്ത് നടത്തിവരുന്ന പദ്ധതികളായ അയ്യപ്പ സംഗമം, പൂജാപുഷ്‌പോദ്യാനം, നക്ഷത്ര വനം, ഔഷധസസ്യ തോട്ടം, മരം നട്ടുപിടിപ്പിക്കല്‍ തുടങ്ങിയ ചങ്ങലയിലെ പുതിയ കണ്ണിയാണ് 2022 ഇലഞ്ഞിമരം നടുകയെന്നത്.
സസ്യങ്ങളും മരങ്ങളും പൊതുവെ വ്യാപകമായി നട്ടുപിടിപ്പിക്കുന്നുണ്ടെങ്കിലും പരിപാലനം തുലോം കുറവായ സാഹചര്യത്തില്‍ നക്ഷത്രവനം വീടുവീടാന്തിരം നടപ്പിലാക്കാനുള്ള ഒരു പദ്ധതിയും നടപ്പിലാക്കാന്‍ ശ്രമിച്ചുവരികയാണ് പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍.
പുണ്യം പൂങ്കാവനം സംസ്ഥാന സമിതി അംഗവും ജില്ല കോ-ഓര്‍ഡിനേറ്ററുമായ കെ.സി. മണികണ്ഠന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനും സിനിമാ സംവിധായകനുമായ രാജേഷ് അടക്കാപുത്തൂര്‍, പ്രശസ്ത ആധ്യാത്മിക പ്രഭാഷകനും പുണ്യം പൂങ്കാവനം ജില്ല കണ്‍വീനറുമായ സതീശന്‍ തില്ലങ്കേരി എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.
പിള്ളയാര്‍ കോവില്‍ മുന്‍ ട്രസ്റ്റി പ്രമോദ്, ( ടെംപിള്‍ കോഓര്‍ഡിനേഷന്‍ സംസ്ഥാന സമിതി അംഗം ടി.കെ.സുധി, പുണ്യം പൂങ്കാവനം കണ്‍വീനര്‍മാരായ ഗിരീശന്‍ പി. കീച്ചേരി
വിനോദ് കണ്ടക്കൈ, ടെംപിള്‍ കോഓര്‍ഡിനേഷന്‍ തളിപ്പറമ്പ് കണ്‍വീനര്‍ ടി.പി. രാജന്‍ എന്നിവര്‍ സംസാരിച്ചു.
പുണ്യം പൂങ്കാവനം ജില്ല കണ്‍വീനറും മലബര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി.ടി.മുരളീധരന്‍ സ്വാഗതവും ജില്ല കണ്‍വീനറും മലബര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷന്‍ മുന്‍ മെമ്പറുമായ പി. വി.സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
