കവിയും ഭക്തിഗാനരചയിതാവുമായ പുതനപ്ര ചാക്കോ(80)നിര്യാതനായി.

പയ്യന്നൂര്‍:രാജേഷ് കറിപൗഡര്‍ ഉടമയും ഗാനരചയിതാവുമായ കോത്തായിമുക്ക് പങ്ങടത്തെ പുതനപ്ര ചാക്കോ(80) നിര്യാതനായി.

നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രചനയില്‍ പുറത്തിറങ്ങിയ ഇടയനില്‍ അഭയം എന്ന സംഗീത ആല്‍ബം ശ്രദ്ധേയമായിരുന്നു.

ഭാര്യ: പരേതയായ മേരി ജയിംസ്.

മക്കള്‍: ഷെല്‍മ ലോറന്‍സ്(യുകെ), ഷൈല ബോണി(കൊന്നക്കാട്), ഷീബ ജോര്‍ജ് (യുകെ), സനീഷ് ജയിംസ്(ബിസിനസ്).

മരുമക്കള്‍: ലോറന്‍സ്, ബോണി തോമസ്(കൊന്നക്കാട്), ബിജു, ജിഷ സനീഷ്(അങ്കമാലി).

മൃതദേഹം ബുധനാഴ്ച്ച ഉച്ചക്ക് രണ്ടര മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

വ്യാഴാഴ്ച്ച രാവിലെ പത്തിന് കണ്ടോത്ത് സെന്റ് തോമസ് ദേവാലയത്തല്‍ നടക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം അരവഞ്ചാല്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.