തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ദേവി വിഗ്രഹവും വഹിച്ചുകൊണ്ടുള്ള വിളംബര രഥയാത്ര ഇന്ന് രാവിലെ 6 മണിക്ക് കല്യാശ്ശേരി കാഞ്ഞിരംകുന്ന് പൊയില്‍ ശ്രീ ഭഗവതി( ദക്ഷിണ മൂകാംബിക ) ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു.
ആത്മീയാചാര്യന്‍ ഡോ.എം.ജി.വിനോദ് രഥയാത്ര ഉദ്ഘാടനം ചെയ്തു.
ഇന്ന് വൈകുന്നേരം തളിപ്പറമ്പ് കപാലികുളങ്ങര മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കുന്ന രഥയാത്ര നാളെ രാവിലെ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരത്തില്‍ എത്തിച്ചേരും.
തുടര്‍ന്ന് കൊട്ടാര പരിസരത്തു നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.