വേദമാര്ഗ്ഗത്തിലൂടെ സഞ്ചരിച്ച് സാമൂഹ്യപരിവര്‍ത്തനം സാധ്യമാക്കണം- കുമ്മനം രാജശേഖരന്
പിലാത്തറ: സനാതന ധര്‍മ്മത്തിന്റെ തായ് വേരായ വേദങ്ങളുടെ സംരക്ഷണമാണ് ധര്‍മ്മ സംരക്ഷണത്തിന്റെ മാര്‍ഗ്ഗമെന്നും നാടിന്റെ പുരോഗതിക്കും മനഃസംഘര്ര്ഷങ്ങള് ഇല്ലാതാക്കുന്നതിനും ധര്‍മ്മ സംരക്ഷണം മാത്രമാണ് പോംവഴിയെന്നും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്.

ചെറുതാഴം ശ്രീ രാഘവപുരം സഭായോഗത്തിന്റെ 1230 മത് വാര്‍ഷിക സഭയുടെയും വേദഭജനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
ഭൗതിക നേട്ടങ്ങള്‍ കൈവരിക്കുന്നത് മാത്രമല്ല വികസനമെന്നും ആദ്ധ്യാത്മിക- ആത്മീയ പുരോഗതി കൂടി കൈവരിച്ചാലേ യഥാര്‍ത്ഥ വികസനം നടപ്പിലകൂ എന്നും അദ്ദേഹം പറഞ്ഞു.
ചെറുതാഴം കണ്ണിശ്ശേരി കാവില്‍ നടന്ന പരിപാടികള്‍ വാരണക്കോട് ഗോവിന്ദന് നമ്പൂതിരി അദ്ധ്യക്ഷതയില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
നടുവില്‍ മഠം അച്യുത ഭാരതി സ്വാമികള്‍ അനുഗ്രഹഭാഷണം നടത്തി.
നന്ദകുമാര്‍ ശര്‍മ്മ, മധുമരങ്ങാട്, കുഞ്ഞി മാധവന് കനകത്തിടം, കെ.പി.മധുസൂദനന്, കെ.സി. കേശവന് നമ്പുതിരി, ഡോ. ഒ.സി. കൃഷ്ണന് നമ്പൂതിരി മാടത്തില്‍ മല്ലിശ്ശേരി ഈശാനന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
