രഹസ്യരാത്രിയുടെ സുവര്‍ണ ജൂബിലി.
മലയാളത്തില്‍ എണ്ണംപറഞ്ഞ നിരവധി സിനിമകള്‍ നിര്‍മ്മിച്ച സിനിമാ നിര്‍മ്മാണ കമ്പനിയാണ് ശ്രീസായ് പ്രൊഡക്ഷന്‍സ്.

ഇവരുടെ ആദ്യത്തെ സിനിമയാണ് എ.ബി.രാജ് സംവിധാനം ചെയ്ത രഹസ്യരാത്രി.
ആര്‍.എസ്.ശ്രീനിവാസന്‍ എന്ന നിര്‍മ്മാതാവിന്റെ അടുത്ത സുഹൃത്തായ എ.ബി.രാജാണ് രഹസ്യരാത്രി മുതല്‍ താളം തെറ്റിയ താരാട്ട് വരെയുള്ള 12 സിനിമകളും സംവിധാനം ചെയ്തത്.
ആക്ഷന്‍ സിനിമകള്‍ക്ക് പ്രാധാന്യം നല്‍കിയ ശ്രീസായ് പ്രൊഡക്ഷന്‍സ് രഹസ്യരാത്രി എന്ന സിനിമയോടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
പ്രേംനസീര്‍, അടൂര്‍ഭാസി, ജോസ് പ്രകാശ്, ബഹദൂര്‍, ശങ്കരാടി, കുഞ്ചന്‍, പറവൂര്‍ ഭരതന്‍, കടുവാക്കുളം, ജയഭാരതി, ജമീല മാലിക്, ശ്രീലത, ജയകുമാരി, പ്രേമ, ഫിലോമിന, പാലാ തങ്കം എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.
വി.പി.സാരഥിയാണ് കഥ, തിരക്കത, സംഭാഷണം എഴുതിയത്.
പി.ബി.മണി ക്യാമറയും ബി.എസ്.മണി എഡിറ്റിംഗും നിര്‍വ്വഹിച്ചു.
കല കെ.ബാലന്‍, പരസ്യം-ശ്രീനി. വിമല ഫിലിംസാണ് വിതരണക്കാര്‍.
ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണവും കുറ്റവാളിയെ കണ്ടെത്തുന്നതുമാണ് സിനിമയുടെ കഥ.
വയലാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം.കെ.അര്‍ജുനന്‍. ശ്രീസായ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സിനിമകളില്‍ താളം തെറ്റിയ താരാട്ട് ഒഴികെ എല്ലാ സിനിമകളുടെയും സംഗീതം നിര്‍വ്വഹിച്ചത് അര്‍ജുനന്‍ മാസ്റ്ററാണ്.
1974 മാര്‍ച്ച് 23 ന് 50 വര്‍ഷം മുമ്പാണ് സിനിമ റിലീസ് ചെയ്തത്.
