ശിവരാത്രി ആഘോഷപരിപാടികള്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശിവരാത്രി ആഘോഷപരിപാടികള്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ഫിബ്രവരി18 ശനിയാഴ്ച്ച വൈകുന്നേരം 7 ന് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ആഘോഷകമ്മറ്റി പ്രസിഡന്റ് ടി.ടി.മാധവന്‍ ആധ്യക്ഷത വഹിക്കും.

മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.നന്ദകുമാര്‍ മുഖ്യാതിഥിയായിരിക്കും.

ദേവസ്വം പ്രസിഡവന്റ് കെ.പി.നാരായണന്‍ നമ്പൂതിരി, നഗരസഭാ കൗണ്‍സിലര്‍ പി.ഗോപിനാഥ്, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, പി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

എം,വി.ഗോവിന്ദന്‍ മാസ്റ്റര്‍ ആദ്യമായിട്ടാണ് രാജരാജേശ്വരക്ഷേത്ര ശിവരാത്രി ആഘോഷപരിപാടിയുടെ ഉദ്ഘാടകനായി എത്തുന്നതെന്ന് ആഘോഷകമ്മറ്റി പ്രസിഡന്റ് ടി.ടി.മാധവന്‍ പറഞ്ഞു.

ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 17 ന്ി വൈകുന്നേരം 5.45 ന് ദൈവജ്ഞതിലകം വി.വി.മുരളീധരവാര്യരുടെ ആധ്യാത്മികപ്രഭാഷണം-ശിവമഹാത്മ്യം.

6.45 ന് തളിപ്പറമ്പ് തപസ്യ കലാക്ഷേത്രത്തിന്റെല നൃത്തസന്ധ്യ.

7.30 മുതല്‍ പയ്യന്നൂര്‍ ഫൈന്‍ആര്‍ട്‌സ് സൊസൈറ്റിയുടെ ചരട്കുത്തി തിരുവാതിരക്കളിയും ചരട്കുത്തി കോല്‍ക്കളിയും.

18 ന് വൈകുന്നേരം 5.30 ന് രാജരാജേശ്വര ഭജനസമിതി അവതരിപ്പിക്കുന്ന ഭജന.

6.20 ന് തിരുവാതിരക്കളി, 6.30 ന് വി.എ.അരുദ്ധതി അവതരിപ്പിക്കുന്ന ഭരതനാട്യം,

7.50 ന് ജി.എം.കലാക്ഷേത്ര, ചിദംബരം കലാക്ഷേത്രം എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍.

രാത്രി 10 മുതല്‍ പിലാത്തറ ലാസ്യ കലാക്ഷേത്രം അവതരിപ്പിക്കുന്ന സൂര്യപുത്രന്‍ നൃത്താവിഷ്‌ക്കാരം.

ശിവരാത്രി ദിവസം അഖണ്ഡനാമജപം, ശ്രീഭൂതബലി എഴുന്നള്ളത്ത് എന്നിവയും പുലര്‍ച്ചെ ഒരുമണിയോടെ തൃച്ചംബരത്തപ്പന്റെ എഴുന്നള്ളത്തും ശങ്കരനാരായണപൂജയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.