മണല്‍ലോറി പിടികൂടി, ഡ്രൈവറുടെ പേരില്‍ കേസ്.

പരിയാരം: മണല്‍ലോറി പിടിച്ചെടുത്തു, ഡ്രൈവര്‍ക്കെതിരെ കേസ്.

ഇന്ന് പുലര്‍ച്ചെ 1.15 ന് കൈതപ്രം വില്ലേജ് ഓഫീസിന് സമീപം വെച്ചാണ് പരിയാരം എസ്.ഐ ബി.വി.പവിത്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കെ.എല്‍-2 എ.ഇ-5071 നമ്പര്‍ മസ്ത മിനിലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന മണല്‍ പിടികൂടിയത്.

മാട്ടൂല്‍ നോര്‍ത്ത് പി.എം ഹൗസിലെ പി.എം.മുബീറിന്റെ(38)പേരില്‍ പോലീസ് കേസെടുത്തു.