രാജസ്ഥാന്‍ മരുഭൂമിയിലും മഞ്ഞുപെയ്യുന്ന നൈനിറ്റാളിലും സംഘര്‍ഷം നടന്നിട്ട് 42 വര്‍ഷം.
1979 ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത ഏഴാംകടലിനക്കരെ എന്ന സിനിമയെ ആകര്‍ഷകമാക്കിയത് അത് അമേരിക്കയില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാളസിനിമ എന്ന പേരിലായിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണ് രാജസ്ഥാന്‍ മരുഭൂമിയിലും മഞ്ഞുപെയ്യുന്ന നൈനിറ്റാളിലും ചിത്രീകരിച്ച ആദ്യത്തെ സിനിമ എന്ന പരസ്യവാചകത്തോടെ സംഘര്‍ഷം റിലീസായത്.
സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ രാജുമാത്യു നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് പി.ജി.വിശ്വംഭരന്‍.
പ്രേംനസീര്‍, സുകുമാരന്‍, സീമ, ശ്രീവിദ്യ, രതീഷ്, ജഗതി, കുഞ്ചന്‍, റാണി പത്മിനി, ബാലന്‍.കെ.നായര്‍, സ്വപ്‌ന, സി.ഐ.പോള്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തി. ഗോപി കൊല്ലം എഴുതിയ കഥക്ക് എസ്.എല്‍.പുരം തിരക്കഥ, സംഭാഷണം രചിച്ചു.
ചന്ദ്രമോഹന്‍-ബാബു ടീമാണ് ക്യാമറ, എഡിറ്റര്‍ വി.പി.കൃഷ്ണന്‍. കല-ജി.ഒ.സുന്ദരം, ഡിസൈന്‍ എസ്.എ.നായര്‍.
ഗാനങ്ങള്‍(രചന-ബിച്ചു തിരുമല, സംഗീതം-ശങ്കര്‍-ഗണേഷ്)
1-അറബിപ്പൊന്നല്ലിത്തേനെ-മലേഷ്യ വാസുദേവന്‍.
2-കണ്ടു കണ്ടറിഞ്ഞു-ജയചന്ദ്രന്‍, എസ്.ജാനകി.
3-നൂറുനൂറു ചുഴലികള്‍-യേശുദാസ്.
4-തുമഞ്ഞില്‍ മുങ്ങിപ്പൊങ്ങി-യേശുദാസ്, വാണിജയറാം.
