ശത്രുസംഹാരം-ഇന്ന് 46-ാം വര്‍ഷം

 

പ്രേംനസീറും ജയനും മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയാണ് 1978 ഡിസംബര്‍-ഒന്നിന് 46 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ശത്രുസംഹാരം.

ബ്ലാക്ക് ആന്റ് വൈറ്റില്‍ പുറത്തിറങ്ങിയ സിനിമ അന്നത്തെകാലത്ത് ഒരു അനുഭവം തന്നെയായിരുന്നു.

ഇത്തരമൊരു സിനിമ ഇന്ന് റിലീസ് ചെയ്താലും സൂപ്പര്‍ഹിറ്റാവുമെന്ന് പറയാം.

അത്രയും വ്യത്യസ്തമായ ഒരു ആക്ഷന്‍ സിനിമയായിരുന്നു ശത്രുസംഹാരം.

ശശികുമാര്‍ സംവിധാനം ചെയ്യുന്ന സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന കാവല്‍ സുരേന്ദ്രനാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്.

ശ്രീ കല്‍പ്പന ഫിലിംസ് നിര്‍മ്മിച്ച സിനിമ വിതരണം ചെയ്തത് ഡിന്നി ഫിലിംസ്.

രാമചന്ദ്രമേനോന്‍ ക്യാമറയും ചിത്രസംയോജനം വി.പി.കൃഷ്ണന്‍. പരസ്യം എസ്.എ.സലാം.

അടൂര്‍ഭാസി, ശങ്കരാടി, മണവാളന്‍ ജോസഫ്, ജോസ് പ്രകാശ്, ഉണ്ണിമേരി, പ്രവീണ, മീന, ശ്രീലത നമ്പൂതിരി എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍.

പാപ്പനംകോട് ലക്ഷ്മണന്‍ എഴുതിയ വരികള്‍ക്ക് എം.കെ.അര്‍ജുനന്‍ സംഗീതം പകര്‍ന്ന 4 ഗാനങ്ങളാണ് സിനിമയിലുള്ളത്.

ആവോ മേരാ-പി.ജയചന്ദ്രന്‍, ശ്രീലത നമ്പൂതിരി.
കലിയുഗമൊരു-ജോളി ഏബ്രഹാം, സി.ഒ.ആന്റോ, അമ്പിളി.
സഖി ഒന്നു ചിരിച്ചാല്‍-യേശുദാസ്.
സ്വര്‍ണ്ണനാഗങ്ങള്‍-യേശുദാസ്