തോമസ് മാഷ് വരും, വരാതിരിക്കില്ല—–?

 

കണ്ണൂര്‍: സിപിഎം സെമിനാറില്‍ പങ്കെടുത്ത് പുറത്തായാല്‍ തോമസിന് രാഷ്ട്രീയ അഭയമെന്ന സൂചനയുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി.

സിപിഎമ്മുമായി സഹകരിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതാണ് ചരിത്രം.

കെ.വി. തോമസിന്റെ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂ. സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി.തോമസിന് ദുഃഖിക്കേണ്ടി വരില്ലെന്നും ബേബി സൂചിപ്പിച്ചു.

അതിനിടെ 
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്നറിയിക്കുമെന്നാണ് കെ.വി.തോമസ് പറഞ്ഞത്.

പങ്കെടുക്കരുതെന്നാണ് എഐസിസിയുടെയും കെപിസിസിയുടെയും നിര്‍ദേശം. സെമിനാറിന് എത്തില്ലെന്ന് കെ.വി.തോമസ് സിപിഎമ്മിനെ അറിയിച്ചിട്ടില്ല.

പങ്കെടുത്താല്‍ കെ.വി തോമസിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഉള്‍പ്പെടെ പങ്കെടുക്കുന്ന സെമിനാര്‍.