സ്ഫടികം പാളയത്തില്‍ നിന്ന് ചുരണ്ടിമാറ്റിയതെന്ന് നോവലിസ്റ്റ് ജോയ്‌സി.

         സ്ഫടികത്തിന്റെ തീം ഭദ്രന്‍ തന്റെ പാളയം എന്ന നോവലില്‍ നിന്ന് ചുരണ്ടി മാറ്റിയതാണെന്ന് നോവലിസ്റ്റ് ജോയ്‌സി.

സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന ആത്മകഥാപരമായ പരിപാടിയിലാണ് ജോയ്‌സി ഇക്കാര്യം ആരോപിച്ചത്.

ജോസി വാഗമറ്റം എന്ന പേരില്‍ മലയാള മനോരമയില്‍ എഴുതിയ പാളയം എന്ന നോവല്‍ സിനിമയാക്കാന്‍ താല്‍പര്യമുണ്ടെന്ന്

ഭദ്രന്‍ പറഞ്ഞതുപ്രകാരം അതിന്റെ കയ്യെഴുത്ത് പ്രതിയും പുസ്തകവും ഭദ്രനെ ഏല്‍പ്പിച്ചു, ജോയ്‌സിയോട് മോഹന്‍ലാലിനെ വെച്ച് ചെയ്യാം എന്ന് ഭദ്രന്‍ പറഞ്ഞുവത്രേ.

എന്നാല്‍ ആറുമാസം കഴിഞ്ഞ ശേഷം ഇതില്‍ മോഹന്‍ലാലിന് താല്‍പര്യമില്ലെന്നുപറഞ്ഞ് കയ്യെഴുത്ത് പ്രതിയും പുസ്തകവും ഭദ്രന്‍ തിരിച്ചുകൊടുക്കുകയും ചെയ്തു.

പിന്നീടാണ് പാളയത്തിലെ നോബിളിന്റെ അതേ ഘടനയില്‍ ഭദ്രന്‍ ആടുതോമയെ സൃഷ്ടിച്ചതെന്നാണ് ജോയ്‌സിയുടെ ആരോപണം.

പാളയം  1994 ല്‍ ടി.എസ്.സുരേഷ്ബാബുവിന്റെ സംവിധാനത്തില്‍ ചലച്ചിത്രമാവുകയും ചെയ്തു. ഇതിന് ശേഷം 1995 ലാണ് സ്ഫടികം റിലീസായത്.