തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി-സി.പി.മനോജ് പ്രസിഡന്റ്, ടി.സുനില്‍ സെക്രട്ടറി, സി.എച്ച്.രേണുക ട്രഷറര്‍.
തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രോല്സവവുമായി ബന്ധപ്പെട്ട് മാര്‍ച്ച്-6 മുതല്‍ 16 വരെ രാത്രിയില്‍ അന്നദാനം നടത്താന്‍ ഇന്ന് ചേര്‍ന്ന തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

2024-25 വര്‍ഷത്തെ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.
നഗരസഭാ കൗണ്‍സിലര്‍ സി.പി.മനോജ്-(പ്രസിഡന്റ്). ടി.സുനില്‍(സെക്രട്ടറി), സി.എച്ച്.രേണുക(ട്രഷറര്‍), സി.സുരേന്ദ്രന് നമ്പ്യാര്‍, എ.ലക്ഷ്മികുട്ടി(വൈസ് പ്രസിഡന്റുമാര്‍), വി.പി.ചന്ദ്രപ്രകാശ്, സി.പ്രേമന്(ജോ.സെക്രട്ടെറിമാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
