ശ്രീരാമരഥം തിരുവനന്തപുരത്തുനിന്നും കൊല്ലൂരിലേക്ക് പുറപ്പെട്ടു-22 ന് യാത്ര ആരംഭിക്കും.

തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 2024-ലെ ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നിന്നും അനന്തപുരിയിലെ പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രത്തിലെത്തി(മാര്‍ച്ച് 19 ന് രാവിലെ 9.15ന്) നാളികേരമുടച്ച് കൊല്ലൂരിലേക്ക് തിരിച്ചു.

പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രം മാനേജര്‍ വി.ഉണ്ണിക്കൃഷ്ണന്‍ നായരുടെ സാന്നിധ്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആരതി ഉഴിഞ്ഞാണ് ശ്രീരാമരഥത്തെ യാത്രയാക്കിയത്.

ശ്രീരാമനവമി രഥയാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, എസ്.ആര്‍.ഡി.എം.യു.എസ് അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, വിശ്വഹിന്ദുപരിഷത്ത് ഗവേണിംഗ് ബോഡി അംഗം അഡ്വ.കെ.മോഹന്‍കുമാര്‍, തിരുവനന്തപുരം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ഡി.ഭഗവല്‍ദാസ്, ടി.കെ.ലാല്‍ജിത്, പി.അജിത് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മാര്‍ച്ച് 22-ന് കൊല്ലൂര്‍ ശ്രീമൂകാംബികാദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപപ്രതിഷ്ഠ നടത്തി രഥയാത്ര ആരംഭിക്കും.

കര്‍ണാടകയിലും കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരിയിലും പരിക്രമണം പൂര്‍ത്തിയാക്കി ശ്രീരാമനവമി ദിനമായ ഏപ്രില്‍ 17-ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രഥയാത്ര പര്യവസാനിക്കും.

കാസര്‍ഗോഡ്-കണ്ണൂര്‍ ജില്ലയിലെ സ്വീകരണ സ്ഥലങ്ങള്‍-

23-03-24 ശനി

രാവിലെ 9.15 കൊണ്ടേവൂരില്‍ നിന്നും പുറപ്പെടുന്നു.
10.15 അനന്തപുരം ക്ഷേത്രം
11.15 ചിന്മയ മിഷന്‍; കാസര്‍ഗോഡ്. സ്വീകരണം /ഉച്ചഭക്ഷണം.

ഉച്ചക്ക് 1.45 പുറപ്പെടുന്നു. വൈകുന്നേരം 3 ന് നിത്യാനന്ദാശ്രമം; കാഞ്ഞങ്ങാട്. സ്വീകരണം / വിശ്രമം /ചായ. വൈകുന്നേരം 6.30 ആനന്ദാശ്രമം.

24.3.24 ഞായര്‍.

രാവിലെ 8 ന് ആനന്ദാശ്രമം സ്വീകരണം
8.30 ശ്രീരാമ ക്ഷേത്രം, മാവുങ്കാല്‍
10 തളിയില്‍ അയ്യപ്പഭജനമഠം, നീലേശ്വരം.

കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ സ്വീകരണം രാവിലെ 11.30 ന് ചീമേനി അവധൂതാശ്രമത്തില്‍ സ്വാമി സാധു വിനോദന്റെ നേതൃത്വത്തില്‍ നടക്കും.