ശ്രീരാമനവമി രഥയാത്രക്ക് മാര്‍ച്ച് 10 ന് തളിപ്പറമ്പില്‍ സ്വീകരണം
തളിപ്പറമ്പ്: ശ്രീരാമനവമി രഥയാത്രക്ക് മാര്‍ച്ച് 10 ന് തളിപ്പറമ്പില്‍ സ്വീകരണം നല്‍കും.
മാര്‍ച്ച് 8 ന് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന രഥയാത്ര മാര്‍ച്ച് 30 ന് തിരുവനന്തപുരത്ത് സമാപിക്കും.
ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി നേതൃത്വം നല്‍കുന്ന രഥയാത്ര 23 ദിവസങ്ങളില്‍ കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കും.
10 ന് തളിപ്പറമ്പ് തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്താണ് സ്വീകരണ പരിപാടി നടക്കുക.
കണ്ണൂര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.