സുധര്‍മ്മ ചെറുമാവിലായിക്ക് മത്തായി മാഞ്ഞൂരാന് പുരസ്ക്കാരം-
തിരുവനന്തപുരം: മത്തായി മാഞ്ഞൂരാന് ഫൗണ്ടേഷന്റെ 2020-21 വര്‍ഷത്തെ കലാരക്ന പുരസ്ക്കാരം കവയിത്രി സുധര്‍മ്മ ചെറുമാവിലായിക്ക്.

അവരുടെ അമ്മ എന്ന കവിതയാണ് പുരസ്ക്കാരത്തിനായി തെരെഞ്ഞെടുക്കപ്പെട്ടത്.
മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി പരേതനായ മത്തായി മാഞ്ഞൂരാന്റെ 52-ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനദിനമായ 2022 ജനുവരി 14 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ വച്ച് പുരസ്ക്കാരം ഏറ്റുവാങ്ങും.
പരിയാരം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ റിക്കാര്‍ഡ് വിഭാഗത്തില്‍ നേഴ്സിങ്ങ് അസിസ്റ്റന്റാണ് സുധര്‍മ്മ ചെറുമാവിലായി.
ചെറുമാവിലായി മട്ടക്ക് വീട്ടില്‍ പരേതനായ കെ.കൃഷ്ണന്റെയും മാധവിയുടെയും ഇളയ മകളാണ്.
