സുരേഷ് പരിയാരം മികച്ച നടന്-എന്‍.ജി.ഒ. യൂണിയന് സംസ്ഥാനതല നാടകോല്‍സവത്തിലെ ആണി നാടകത്തിലെ അഭിനയമികവിനാണ് അംഗീകാരം.
തൃശൂര്‍: എന്‍.ജി.ഒ.യൂണിയന് നാടകോല്‍സവം, സുരേഷ് പരിയാരം(സുരേഷ്ബാബു) മികച്ച നടന്.
സംസ്ഥാനതലത്തില്‍ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളിലായി തൃശൂരില്‍ നടന്ന അഖിലകേരള ഏകാങ്ക നാടകമല്സരത്തിലാണ് കണ്ണൂര്‍ ജില്ല അവതരിപ്പിച്ച ആണി നാടകത്തിലെ അഭിനയത്തിന് സുരേഷ് മികച്ച നടനായത്.
14 ജില്ലാ കമ്മറ്റികളെ പ്രതിനിധീകരിച്ച് 15 നാടകങ്ങളാണ് അവതരിപ്പിച്ചത്. ഡോ.സാംകുട്ടി പട്ടങ്കരി, ടി.വി.ബാലകൃഷ്ണന്, സത്യജിത്ത് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് വിധി നിര്‍ണയം നടത്തിയത്.
തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ എക്സ്റേ ടെക്നീഷ്യനാണ് സുരേഷ്ബാബു.
മലപ്പുറം ജ്വാലയുടെ ആറാംദിവസം എന്ന നാടകം ഒന്നാംസ്ഥാനം കരസ്ഥമാക്കി.