38 വര്‍ഷവും ജോലിചെയ്തത് സത്യസന്ധമായി മാത്രം-അന്യായമായി ഒന്നും ചെയ്തിട്ടില്ല-ടി.വി.പുഷ്പകുമാരി.
തളിപ്പറമ്പ്: കഴിഞ്ഞ 38 വര്‍ഷം ജോലിചെയ്തത് സത്യസന്ധമായിട്ടാണെന്നും, ന്യായം വിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട സെക്രട്ടെറി ടി.വി.പുഷ്പകുമാരി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.
സംവരണതത്വം പാലിക്കാതെ ബാങ്കില്‍ രണ്ട്
നിയമനങ്ങള്‍ നടത്തുന്നതിന് പത്രപരസ്യം നല്‍കിയതിന തുടര്‍ന്ന് സഹകരണ വകുപ്പിന് ലഭിച്ച പരാതിപ്രകാരം അസി.രജിസ്ട്രാര്‍ ബാങ്കിലെത്തി അന്വേഷണം നടത്തുകയും മൊഴി ശേഖരിക്കുകയും ചെയ്തിരുന്നു.
വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന രേഖകള്‍ യഥാവിധി സമര്‍പ്പിക്കേണ്ടത് തന്റെ നിയമപരമായ ഉത്തരവാദിത്വമാണെന്നും അത് നിര്‍വ്വഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും പുഷ്പകുമാരി പറഞ്ഞു.
മെയ്-31 ന് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെ ഉണ്ടായ നടപടിക്കെതിരെ കോടതിയെ സമീപിക്കില്ലെന്നും അവര്‍ പറഞ്ഞു.
ബാങ്കിലെ ഒരു ജീവനക്കാരന്‍ നടത്തിയ ക്രമക്കേട് കണ്ടെത്തിയത് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കുറച്ചു വര്‍ഷം മുമ്പ് പുഷ്പകുമാരിയെ ഡ്യൂട്ടിക്കിടയില്‍ കാബിനില്‍ കയറി കയ്യേറ്റം ചെയ്തതിന്റെ പേരില്‍ ഡിവൈ.എസ്.പിക്ക് ഉള്‍പ്പെടെ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു.
38 വര്‍ഷമായി തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ വിവിധ തസ്തികകളില്‍ ജോലിചെയ്തുവരുന്ന പുഷ്പകുമാരി മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവായിരുന്ന പരേതയായ ടി.വി.ചന്ദ്രമതി ടീച്ചറുടെ മകളാണ്.
വിശദീകരണം പോലും ചോദിക്കാതെ സസ്‌പെന്റ് ചെയ്ത ബാങ്ക് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും പ്രതിഷേധം ഉയരുന്നുണ്ട്.
