മിഥുന്‍ വാള്‍ വീശി-സതീഷിന്റെ മൂക്കിന് വെട്ടേറ്റു

.പരിയാരം: ഫോണിലൂടെ ഭീഷണിമുഴക്കിയത് ചോദിക്കാന്‍ ചെന്ന യുവാവിന്റെ മൂക്കിന് വെട്ടി വാള്‍വീശി പരിക്കേല്‍പ്പിച്ചതായി പരാതി.

ഏഴുംവയലിലെ പട്ടിടയന്‍വീട്ടില്‍ പി.സതീശിനാണ്(38)പരിക്കേറ്റത്. ഏഴും വ.ലിലെ മിഥുന്‍ എന്നയാളാണ് വാള്‍വീശി മൂക്കിന് വെട്ടിയതെന്ന് സതീശന്‍ പറയുന്നു.

15 ന് രാത്രി 10.15 നായിരുന്നു സംഭവം.

മിഥുന്‍ സതീശിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് ചോദിക്കാന്‍ ചെന്നപ്പോഴാണ് വാള്‍ വീശിയത്.

പെട്ടെന്ന് കഴുത്ത് മാറ്റിതിനാല്‍ മാത്രമാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.

മിഥുനിന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.