അനധികൃത കോസ്‌മെറ്റിക്ക് ക്ലിനിക്ക് നഗരസഭ അടച്ചുപൂട്ടി സീല്‍ ചെയ്തു.

തളിപ്പറമ്പ്: അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോസേമെറ്റിക് ക്ലിനിക്ക് നഗരസഭാ അധികൃതര്‍ അടച്ചുപൂട്ടി. കരിമ്പം പോസ്റ്റ് ഓഫീസിന് സമീപം ഹില്‍ടോപ്പ് റോഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഡോ.റിഷ് ഹെര്‍ബല്‍ കോസ്മറ്റോളജി ക്ലിനിക്കാണ് ഇന്നലെ രാവിലെ അടച്ചുപൂട്ടി സീല്‍ ചെയ്തത്. നഗരസഭയുടെ അനുമതി വാങ്ങാതെയായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.