മാര്‍ക്‌സിസം ഉരുവിടാനുള്ള മന്ത്രമല്ല, പ്രവര്‍ത്തനത്തിനുള്ള വഴികാട്ടി-എസ്.ആര്‍.പി.

തളിപ്പറമ്പ്: സി.പി.എമ്മിന് മാര്‍ക്‌സിസം ഉരുവിടാനുള്ള മന്ത്രമല്ലെന്നും, പ്രവര്‍ത്തനത്തിനുള്ള വഴികാട്ടിയാണെന്നും സി.പി.എം.പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള.

സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് തളിപ്പറമ്പില്‍ സംഘടിപ്പിച്ച മാര്‍ക്‌സിസത്തിന്റെ പ്രസക്തി എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്‌സിസം ഒരു ശാസ്ത്രമാണെന്നും, മറ്റ് വിവിധ ശാസ്ത്രങ്ങളെപോലെ പ്രയോഗത്തില്‍ വരുത്തുമ്പോള്‍ ഉള്ള പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

അനുദിനം മാര്‍ക്‌സിസം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു.

കരിവെള്ളൂര്‍ മുരളി അധ്യക്ഷത വഹിച്ചു. സി.പി.എം.സംസ്ഥാന കമ്മറ്റി അംഗം ഡോ.ടി.എന്‍.സീമ, ടി.കെ.ഗോവിന്ദന്‍, പി.മുകുന്ദന്‍, പി.കെ.ശ്യാമള, കെ.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു