കായികരംഗത്തെ മികച്ച നേട്ടവുമായി ത്രേസ്യാമ്മ ഫ്രാന്‍സിസ്

തളിപ്പറമ്പ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന തല സിവില്‍ സര്‍വീസ് കായിക മേളയില്‍ പഞ്ചായത്ത് വകുപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത

കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് ത്രേസ്യാമ്മ ഫ്രാന്‍സിസ് മികവാര്‍ന്ന നേട്ടം കരസ്ഥമാക്കി.

ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡലും 4 X 100 മീറ്റര്‍ റിലേ മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തോടെ വെങ്കല മെഡലും ത്രേസ്യാമ്മ ഫ്രാന്‍സിസ് നേടിയെടുത്തു.

പടിയൂര്‍ വള്ളിത്തലയിലെ പരേതനായ വെട്ടിക്കുഴിയില്‍ ഫ്രാന്‍സിസിന്റെയും ഏലിയാമ്മയുടെയും മകളും കുറുമാത്തൂരിലെ ജയ്മാരുതി കാര്‍സ് ഉടമ മാത്യു വടകരയുടെ ഭാര്യയുമാണ്.