തളിപ്പറമ്പില്‍ ദേശീയ വ്യാപാരിദിനം ആഘോഷിച്ചു

തളിപ്പറമ്പ്: ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി.

യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലി വ്യാപാരദിന സന്ദേശം നല്‍കി.

മധുര വിതരണവും സഹായ ധനവിതരണവും നല്‍കിയതിനു ശേഷം രോഗികളെയും അവശരെയും അനാഥരെയും സംരക്ഷിക്കുന്ന ‘ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ’ എന്ന സ്ഥാപനം സന്ദര്‍ശിക്കുകയും ഭക്ഷ്യവസ്തുക്കള്‍ സംഭവന നല്‍കുകയും ചെയ്തു.

വൈസ് പ്രസിഡന്റുമാരായ കെ.വി.ഇബ്രാഹിംകുട്ടി, കെ.അയൂബ്, കെ.മുസ്തഫ, സി.പി. ഷൌക്കത്തലി, സെക്രട്ടറിമാരായ കെ.കെ.നാസര്‍, സി.ടി.അഷ്റഫ, അലി ആല്‍പി,

സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ പി.കെ.നിസാര്‍, കെ.പി.പി.ജമാല്‍,  വാഹിദ് പനാമ, ജില്ല എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ കെ.വി.സൈനുദ്ധീന്‍, കെ.വി. ടി.അബ്ദുല്‍ ഗഫൂര്‍ യൂത്ത് വിംഗ് ഭാരവാഹികള്‍ ആയ ശിഹാബ്. കാന്താരി, ജാബിര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചടങ്ങിന് ജന. സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു.