റോഡിന് കുറുകെ മരം പൊട്ടിവീണു-വാഹനഗതാഗതം മുടങ്ങി.
ചെമ്പന്തൊട്ടി: റോഡിന് കുറുടെ മരം പൊട്ടിവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു.

ചെമ്പന്തൊട്ടി ടൗണിന് സമീപം നടുവില്‍ റോഡിലാണ് സംഭംവം.
പുലര്‍ച്ചെ 3 മണിയോടെ റോഡരികില്‍ ഉണ്ടായിരുന്ന വലിയ പൂമരത്തിന്റെ ഒരു ശാഖ റോഡിന് കുറുകെ പൊട്ടിവീഴുകയായിരുന്നു.
വിവരമറിഞ്ഞ് തളിപ്പറമ്പ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ടി.വി.പ്രകാശന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
സേനാംഗങ്ങളായ എം.ജി.വിനോദ്കുമാര്‍, കെ.സുധീഷ്, സി.അഭിനേഷ്, വി.ആര്.നന്ദഗോപാല്‍, മാത്യു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
