ഭഗവാന്റെ ശംഖ്, ചക്രം, ഗദ, പത്മം, നാഗം എന്നീ രൂപങ്ങളും കക്കര ഭഗവതിയുടെ മുന്നിലെ ‘കിംപുരുഷനും അദ്ദേഹത്തിന്റെ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ തെളിവുകളാണ്.
ഏപ്രില്‍ 17ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കൊക്കോട്ടപ്പന്റെ തിരുസന്നിധിയില്‍ വെച്ച് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടവരില്ലത്ത് വാസുദേവന്‍ നമ്പൂതിരി
ആചാരപെരുമയില്‍ ദേവനേയും നാടിനേയും നാട്ടുകാരേയും സാക്ഷിനിര്‍ത്തി മാധവന്‍ ആചാരിക്ക് പട്ടും വളയും നല്‍കി സ്ഥാനപ്പേര് ചൊല്ലി ആചാര പദവി നല്‍കും.