തളിപ്പറമ്പ്: നാളെ ചൊവ്വാഴ്ച്ച വൈകുന്നേരം ചന്ദ്രഗ്രഹണം ആയതിനാല്‍ ടി.ടി.കെ ദേവസ്വം ഗ്രൂപ്പില്‍പ്പെട്ട ക്ഷേത്രങ്ങളില്‍ വൈകുന്നേരം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നതായി ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ വൈകുന്നേരം 5.00 മണി മുതല്‍ 5.45 വരെയും 7.15 മുതല്‍ 8.30 മണി വരെയുമായിരിക്കം ദര്‍ശനം. ( 5.45 മുതല്‍ 7.15 വരെ ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല).
തൃച്ചംബരം, കാഞ്ഞിരങ്ങാട് ക്ഷേത്രങ്ങളിലും ഉപക്ഷേത്രങ്ങളിലും ചന്ദ്രഗ്രഹണം കഴിഞ്ഞതിന് ശേഷം വൈകുന്നേരം 7.15 ന് ശേഷം മാത്രമേ ക്ഷേത്രനട തുറക്കുകയുള്ളു.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കുംഭം 1 മുതല്‍ വൈകുന്നേരം നടന്നു വരുന്ന ഉത്സവ എഴുന്നള്ളിപ്പ് ചന്ദ്രഗ്രഹണം പ്രമാണിച്ച് നാളെ രാവിലെ 11.00 മണിക്ക്( ഉച്ചപൂജക്ക് ശേഷം) ആയിരിക്കും നടക്കുക.