ആഷിഷ് നീന്തിക്കയറി, വെങ്കലമെഡല്‍ സ്വന്തമാക്കി.
ലക്‌നൗ: ആഷിഷ് നീന്തിക്കയറി, വെങ്കലമെഡല്‍ സ്വന്തമാക്കി.
ലക്‌നൗവില്‍ നടന്ന 52-ാമത് കേന്ദ്രീയ വിദ്യാലയ നാഷണല്‍ അക്വാറ്റിക് മീറ്റില്‍ 14 വയസ്സില്‍ താഴെയുള്ളവരുടെ ബാക്ക്
സ്‌ട്രോക്കിലാണ് ഈ കൊച്ചുമിടുക്കന്‍ വെങ്കല മെഡലും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും നേടി കണ്ണൂരിന്റെ അഭിമാനതാരമായത്.
അഞ്ചാംപീടികയിലെ ടി.പ്രിയേഷ്-ശ്രീജ ദമ്പതികളുടെ ഏകമകനാണ് 11 വയസ്സുള്ള ടി.വി.ആഷിഷ്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നീന്തല്‍ പരിശീലകന്‍ അനില്‍ ഫ്രാന്‍സിസിന്റെ കീഴിലാണ് പരിശീലനം നേടിയത്.
മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ്.