ഉഷാകുമാരിയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം വേണമെന്ന- എന്‍ ജി ഒ അസോസിയേഷന്‍ .
തളിപ്പറമ്പ്: കുടിയാന്‍മല കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ക്ലര്‍ക്ക് കെ.പി.ഉഷാകുമാരി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍.
ഈ അവശ്യമുന്നയിച്ച് കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി.
ഉഷാകുമാരി മുമ്പ് ജോലി ചെയ്തിരുന്ന ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ എന്‍.എച്ച്.എം. ഫണ്ട് വിനിയോഗിച്ചതിലെ ക്രമക്കേട് സംബന്ധിച്ച ഉഷാകുമാരിയുടെ പരാതിയും,
ഉഷകുമാരിയെ വിരമിക്കാന്‍ ചുരുങ്ങിയ നാള്‍ ബാക്കി നില്‍ക്കെ സ്ഥലം മാറ്റിയതും സര്‍വീസില്‍ നിന്ന് വി ആര്‍ എസ് എടുത്ത്
വിരമിക്കാനുള്ള അപേക്ഷയിന്മേല്‍ കാലതാമസം വരുത്തുവാന്‍ ഇടയാക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.