പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.രാജന്‍(73) നിര്യാതനായി-പുനര്‍വായന തീര്‍ന്നു-ആരുടെ മുന്നിലും മുട്ടുമടക്കാത്ത രാജന്‍ശൈലി ഇനിയില്ല-

തലശേരി: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പത്രപ്രവര്‍ത്തകന്‍ മരിച്ചു.

പഴയകാല പത്രപ്രവര്‍ത്തകനായ കെ.രാജന്‍ (73) കോവിഡ് ബാധിച്ച് ചികില്‍സക്കിടയില്‍ മരിച്ചു.

തലശ്ശേരിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സൂചന, ചേതന സായാഹ്ന പത്രങ്ങളുടെ പത്രാധിപരായിരുന്നു. നിലവില്‍ പുനര്‍വായന എന്ന ദൈ്വവാരികയും ഇറക്കാറുണ്ടായിരുന്നു.

വേറിട്ടൊരു പത്രപ്രവര്‍ത്തന ശൈലിയുടെ ഉടമയായിരുന്നു തലശ്ശേരി ചോനാട്ടം സ്വദേശിയായ രാജന്‍.

എന്തും തുറന്നെഴുതാനുള്ള ചങ്കൂറ്റം, ആരുടെ മുന്നിലും മുട്ടുമടക്കാത്ത പ്രവണത. വാര്‍ത്തയുടെ പേരില്‍ അക്രമത്തിനും വിധേയനായിട്ടുണ്ട്.

അവിഭക്ത കോണ്‍ഗ്രസ്സിന്റെ തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്നു.

എം.എ.ജോണിനോടൊപ്പം പിന്നീട് പരിവര്‍ത്തവാദിയായി. അടിയന്തരാവസ്ഥയില്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി എസ്. ചന്ദ്രശേഖരന്‍ കന്യാകുമാരിയില്‍ നിന്നും രാജ്ഘട്ടിലേക്ക് നടത്തിയ ഭാരത്‌യാത്രയുടെ വളണ്ടിയര്‍ ക്യാപ്റ്റനായിരുന്നു.

യുവജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

പിന്നീട് കെ.മുരളീധരന്‍ എം.പി.യോടൊപ്പം ഡി.ഐ.സി.യിലേക്ക് മാറി.

നിലവില്‍ കോണ്‍ഗ്രസ് ആശയത്തോട് യോജിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. നല്ലൊരു എഴുത്തുകാരനും വാഗ്മിയുമായിരുന്നു രാജന്‍.

ഭാര്യ ഹേമ. സഹോദരങ്ങള്‍: രാഗിണി, രതി പരേതരായ ജനാര്‍ദ്ദനന്‍, സുരേഷ് ബാബു.

രാജന്റെ ചരമത്തില്‍ അനുശോചിച്ച് ഇന്ന് വൈകുന്നേരം 5 ന് പാര്‍ക്കോ ഹോട്ടലില്‍ അനുശോചനയോഗം നടക്കും.