യൂത്ത് കോണ്‍ഗ്രസിന്റെ ഷുഹൈബ് ഭവനം ഇനി പട്ടുവത്തിന്റെ സ്വന്തം-

തളിപ്പറമ്പ്:യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഷുഹൈബ് ഭവന പദ്ധതി പ്രകാരം പട്ടുവത്ത് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനകര്‍മ്മം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിച്ചു.

ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ഭാരവാഹികളായ കെ. കമല്‍ജിത്ത്, വിനിഷ് ചുളളിയാന്‍, സന്ദീപ് പാണപ്പുഴ,

സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളായ രാഹുല്‍ ദാമോദരന്‍, റോബര്‍ട്ട് വെളളാംവെളളി, റിജിന്‍രാജ്,

ജില്ലാ ഭാരവാഹികളായ വി.രാഹുല്‍, തേജസ് മുകുന്ദ്, വിജേഷ് കടവത്തുര്‍, വി.വി.ലിഷ, മഹിത മോഹന്‍, രാഗേഷ് തില്ലങ്കേരി, ശ്രീജേഷ് കൊയിലേരിയന്‍, ഷാജു കണ്ടമ്പേത്ത്, അനസ് നമ്പ്രം, പി.ഇമ്രാന്‍, കെ.എസ്.ശ്രീകാന്ത്, ആര്‍.കെ.നവീന്‍കുമാര്‍, കെ.കെ.വിജേഷ്,

ഡിസിസി ജന.സെക്രട്ടറിമാരായ അഡ്വ.രാജീവന്‍ കപ്പച്ചേരി, ഇ.ടി.രാജീവന്‍,

യൂത്ത് കോണ്‍ഗ്രസ് അസംബ്ലിമണ്ഡലം പ്രസിഡന്റുമാരായ സുധീഷ് വെളളച്ചാല്‍, സി.കെ.സായൂജ്, ഫര്‍സീന്‍ മജീദ്, എം.കെ.വരുണ്‍,

കല്ല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കാപ്പാടന്‍ ശശിധരന്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് പട്ടുവം എന്നിവര്‍ പ്രസംഗിച്ചു.