സെന്റ് തോമസ് ദിനത്തിലെ പരീക്ഷകള്‍ മാറ്റിവെക്കണം-യൂത്ത് ഫ്രണ്ട് (എം)

കണ്ണൂര്‍: ക്രൈസ്തവ വിശ്വാസികള്‍ സെന്റ് തോമസ് ദിനമായി ആചരിക്കുന്ന ജൂലൈ മൂന്നിന് കേരളത്തിലെ അഫിലിയേറ്റഡ് കോളേജുകളില്‍ നടത്താനിരിക്കുന്ന വിവിധ കോഴ്സുകളുടെ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മതവിശ്വാസികളുടെ വിശേഷ ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തുന്ന നടപടികളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എബിന്‍ കുമ്പുക്കല്‍ അധ്യക്ഷത വഹിച്ചു.

റോഹന്‍ പൗലോസ്, അഡ്വ.എലിസബെത്ത് മേച്ചേരി, ടോമിന്‍ തോമസ് പോള്‍, ജോബിന്‍ കൊല്ലിത്താനം, കിഷോര്‍ ചൂരനോലില്‍, റോഷന്‍ ഓലിക്കല്‍, ഷിന്റോ കൈപ്പനാനിക്കല്‍, എമില്‍ ജെയിംസ്, ലിന്റോ കുടിലില്‍, ബാബു അഴീക്കോട്, അരുള്‍ ജോസഫ്, മെല്‍ബിന്‍ പാമ്പക്കല്‍, റോയി ചെരിയന്‍തൊട്ടി, ടോണി പുളിച്ചുമാക്കല്‍, സിജോ തുണ്ടിയില്‍, ഡോ.നോബിള്‍ ജേക്കബ്, പി.കെ.രാജേഷ്, റോയി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.