
- ബഹുമാനപ്പെട്ട മുഖ്യമന്ത്രി, തളിപ്പറമ്പില്‍ ഖജനാവ് തുരക്കുന്ന ഈ പെരുച്ചാഴിയെ നിലനിര്‍ത്തുന്നത് എന്തിന് ? ആര്‍ക്കുവേണ്ടി.?
by Kannur Newsതളിപ്പറമ്പ്: ഖജനാവില്‍ പണമില്ലെന്ന് ധവളപത്രത്തില്‍ പറയുന്ന പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ ഇന്ദിര ഗ്യാരണ്ടികള്‍ നടപ്പിലാക്കാന്‍ പണമില്ലാതെ വലയുമ്പോള്‍ തളിപ്പറമ്പില്‍ ഖജനാവ് കാര്‍ന്നുതിന്നുന്ന ലാന്റ് അക്വിസിഷന്‍ പെരുച്ചാഴിയെ നിലനിര്‍ത്തുന്നത് ദുരൂഹം. ആറുവരി ദേശീയപാതയുടെ നിര്‍മ്മാണപ്രവൃത്തികള്‍ 99 ശതമാനവും പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും സ്ഥലമെടുപ്പിനായി 2012 ല്‍ ആരംഭിച്ച ഓഫീസിനെ വെള്ളാനയായി മാറ്റി പ്രവര്‍ത്തനം തുടരാന്‍ അനുവദിച്ചതാണ് ദുരൂഹമായിരിക്കുന്നത്. നിലവില്‍ ഏഴ് തല്‍ക്കാലിക ജീവനക്കാരാണ് ഇവിടെ ഒരു പണിയുമില്ലാതെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നത്. ഉദ്യോഗസ്ഥരുടെയും മുന്‍ ഭരണകക്ഷി സര്‍വീസ് സംഘടനകളിലെ … Read More - പയ്യന്നൂരിലേക്ക് കൂട്ടുകാരിയെ കാണാന്‍ പോയ യുവതി തിരികെ വന്നില്ലെന്ന് പരാതി.
by Kannur Newsപരിയാരം: പയ്യന്നൂരിലേക്ക് കൂട്ടുകാരിയെ കാണാന്‍ പോയ യുവതി തിരികെ വന്നില്ലെന്ന് പരാതി. ചെറുതാഴത്തെ പി.കെ.മുസ്തഫയുടെ മകള്‍ മുക്രിന്റകത്ത് വീട്ടില്‍ എം.എ.മുര്‍ഷിദയെയാണ്(21)കാണാതായത്. ജൂണ്‍ 10 ന് ഉച്ചക്ക് ഒരുമണിക്ക് വീട്ടില്‍ നിന്നും പോയതായിരുന്നു. ഉമ്മ എം.എ സാജിതയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. - വികസനത്തില്‍ കക്ഷിരാഷ്ട്രീയമില്ലെന്ന ഇ.എം.എസിന്റെ വാക്കുകള്‍ മനസില്‍വെക്കണമെന്ന് ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ-
by Kannur Newsതളിപ്പറമ്പ്: വികസനത്തില്‍ കക്ഷിരാഷ്ട്രീയമില്ലെന്നും തെരഞ്ഞെടുപ്പ് ജയിച്ചുകഴിഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഭരണപക്ഷം മാത്രമേയുള്ളൂവെന്ന് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. പറഞ്ഞത് എല്ലാവരും മനസില്‍വെക്കുന്നത് നല്ലതാണെന്നും ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് എം.എല്‍.എക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് അംഗങ്ങള്‍ സ്വീകരണപരിപാടി ബഹിഷ്‌ക്കരിച്ച പശ്ചാത്തലത്തിലായിരുന്നു എം.എല്‍.എയുടെ പ്രതികകരണം. തെരഞ്ഞെടുപ്പില്‍ പരസ്പരം വീറും വാശിയും ഉണ്ടായിരുന്നന്നുവെങ്കിലും വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പിണറായി വിജയനും എം.വി.ഗോവിന്ദനും ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തിരുന്നു. ജനാധിപത്യക്രമത്തില്‍ ഇത് … Read More - വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്തില്‍ ഓട്ടോഡ്രൈവറായ യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു.
by Kannur Newsതളിപ്പറമ്പ്: വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്തില്‍ ഓട്ടോഡ്രൈവറായ യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു. മുയ്യം വരഡൂല്‍ ലക്ഷ്മിനാരായണക്ഷേത്രത്തിന് സമീപത്തെ പി.ഗോവിന്ദന്‍-ലളിത ദമ്പതികളുടെ മകന്‍ പള്ളിക്കരവീട്ടില്‍ കെ.വി.ജിഗേഷ്(38)ആണ് ഇന്ന് രാവിലെ 5.45 ന് വീട്ടിലെ മുകള്‍നിലയിലുള്ള ബെഡ്‌റൂമിലെ മരത്തിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ചത്. സഹോദരങ്ങള്‍-ലിഗേഷ്, ലിജി. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. തളിപ്പറമ്പ് നഗരത്തിലെ ഓട്ടോഡ്രൈവറാണ് ജിഗേഷ്. - ഉറങ്ങി, കാറിടിച്ചു.- ബംഗളൂരു സ്വദേശികള്‍ ഡ്രെവറെ മര്‍ദ്ദിച്ചു.
by Kannur Newsതളിപ്പറമ്പ്: ഡ്രൈവര്‍ ഉറങ്ങി, കാര്‍ എതിരെ വന്ന ബംഗളൂരു സ്വദേശികളുടെ കാറിലിടിച്ചു, എട്ടുപേര്‍ക്ക് പരിക്കേറ്റു. ബംഗളൂരു സ്വദേശികളുടെ മര്‍ദ്ദനത്തില്‍ കാറോടിച്ച യുവാവിന് പരിക്ക്. ജൂണ്‍-9 ന് ഉച്ചക്ക് 1.15 ന് ദേശീയപാതയില്‍ കുറ്റിക്കോലിലായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബംഗളൂരിലെ ആനക്കല്‍ താലൂക്കില്‍ ചാന്ദപുര ഗൗരമ്മ ലേഔട്ട് തേര്‍ഡ് ക്രോസ്, ടീച്ചേഴ്‌സ് കോളനിയില്‍ ഗ്രീന്‍ഡാറ്റ മോണ്ടിസോറി സ്‌ക്കൂളിന് സമീപത്തെ അച്യുത്‌നിലയം വീട്ടില്‍ പി.ഹരീഷ്(32)ഓടിച്ച കാറിലാണ് നെല്ലിപ്പറമ്പിലെ കൊയിലേരിയന്‍ വീട്ടില്‍ കെ.രാഹുല്‍ ഓടിച്ച കെ.എല്‍-58-ഇ-0961 കാര്‍ ഇടിച്ചത് ഹരീഷിന്റെ … Read More
