തളിപ്പറമ്പ് സഹകരണ സ്റ്റോര്‍ കേസില്‍ കല്ലിങ്കീല്‍ നിരപരാധി, കേസ തള്ളി.

തളിപ്പറമ്പ്: രാഷ്ട്രീയമായ വൈരാഗ്യം മൂത്ത് വേട്ടയാടി, കല്ലിങ്കീല്‍ കുറ്റവിമുക്തന്‍.

നീണ്ട 19 വര്‍ഷം തളിപ്പറമ്പ് സഹകരണ സ്‌റ്റോറില്‍ ക്രമക്കേട് നടത്തിയതായി ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയാണ് രാഷ്ടീയ എതിരാളികള്‍ അദ്ദേഹത്തെ വേട്ടയാടിയത്.

കല്ലിങ്കീല്‍ പ്രസിഡന്റായിരുന്ന തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ ഭരണസമിതിക്കെതിരായ പരാതിയാണ് തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതി തള്ളിയത്.

2007 ല്‍ പി.വി നാരായണന്‍കുട്ടി മാരാര്‍ സഹകരണ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ വകുപ്പ് അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയത്.

സഹകരണ സ്റ്റോറിന്റെ സ്ഥലം വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു കേസ്.

അന്നത്തെ ഭരണ സമിതി പ്രസിഡന്റ് കല്ലിങ്കില്‍ പത്മനാഭന്റെയും ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും പേരിലായിരുന്നു കേസ്.

സ്റ്റോറിന്റെ സ്ഥലം ജില്ലാ സഹകരണ ബാങ്ക് ജപ്തി ചെയ്യാനിരിക്കെ അന്നത്തെ സഹകരണ മന്ത്രി എം.വി.രാഘവനെയും ബാങ്ക് പ്രസിഡന്റായിരുന്നപി.ബാലന്‍ മാസ്റ്ററേയും കണ്ട് നടത്തിയ ചര്‍ച്ചകളില്‍ കുടിശിക 42 ലക്ഷത്തില്‍ നിന്നും 15 ലക്ഷമായി ഇടവുചെയ്തുകൊടുത്തു.

ഇതിനായി സൊസൈറ്റിയുടെ ഭൂമി 29 ലക്ഷം രൂപക്ക് ഭരണസമിതി വില്‍പ്പന നടത്തി. ഇതിനെതിരെയായിരുന്നു രാതി.

പ്രതിഭാഗത്തിനായി അഡ്വ വി.എ.സതീഷ് ഹാജരായി.