തളിപ്പറമ്പ്: മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനെന്ന പേരില്‍ വീട്ടുടമയുടെ 75 പവനും 27 ലക്ഷം രൂപയും തട്ടിയെടുത്തതിന് വാടകക്ക് താമസക്കാരായ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയില്‍ താമസിക്കുന്ന കളക്കാടന്‍ശേരിയില്‍ വീട്ടില്‍ ഷീബ(47), ഭര്‍ത്താവ് സുനന്ദാക്ഷന്‍(55), മകള്‍ സുനീഷ(25)എന്നിവരുടെ പേരിലാണ് കേസ്.