Skip to content
ശ്രീകണ്ഠാപുരം: കോഴിഫാമില്‍ അതിക്രമിച്ചുകയറി നടത്തിപ്പുകാരനെ മര്‍ദ്ദിക്കുകയും സി.സി.ടി.വി സംവിധാനം തകര്‍ക്കുകയും ചെയ്തതിന് തളിപ്പറമ്പുകാരായ ആറുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പിലെ ആബിദ്, ജാബിര്‍, റഫീഖ്, സുഹൈല്‍ എന്നിവരുടെയും മറ്റ് രണ്ടുപേര്‍ക്കെതിരെയുമാണ് കേസ്. പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.
15 ന് വൈകുന്നേരം 5.15 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ചെങ്ങളായി അരിമ്പ്രയിലെ മാങ്ങാട്ടുപുതിയപുരയില് കുഞ്ഞുമൊയ്തീന്(50) നടത്തിവരുന്ന കോഴിഫാമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് അക്രമം.
കുഞ്ഞുമൊയ്തീന്റെ മകന് മുഹമ്മദ് ഫസല്‍, സുഹൃത്തുക്കളായ മുഹമ്മദ്, സുബൈര്‍, ഷാജഹാന് എന്നിവര്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു
. കുഞ്ഞുമൊയ്തീനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മരവടി കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു.