
- ഭാര്യയോട് വഴക്കിട്ട്-വീടിന് തീവെച്ച ഭര്‍ത്താവ് അറസ്റ്റില്‍.by Kannur Newsഉദിനൂര്‍: ഭാര്യയോട് വഴക്കിട്ട് താമസിക്കുന്ന വീട് തീവെച്ച് നശിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഉദിനൂര്‍ മാച്ചിക്കാട്ടെ കുന്നത്ത് വീട്ടില്‍ കെ.അജീഷിനെയാണ്(37) ചന്തേര പോലീസ് അറസറ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 1.30 നായിരുന്നു സംഭവം. ഭാര്യ സി.ദീപയുടെ(37)പരാതിയിലാണ് കേസ്. 2012 മെയ്-1 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് ജീവിക്കവെ സ്വര്‍ണ്ണവും പണവും കുറഞ്ഞുപോയെന്ന് കുറ്റപ്പെടുത്തിയും പരപുരുഷബന്ധം ആരോപിച്ചും അജീഷ് നിരന്തരമായി ശാരീരിക മാനസിക പീഡനം നടത്തുന്നുണ്ടെന്ന് ഭാര്യ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇന്നലെ ഉച്ചക്കും ഇക്കാര്യം പറഞ്ഞ് ബഹളംവെച്ച അജീഷ് വീടിന് … Read More
- 42 ലക്ഷത്തോളം രൂപ തട്ടിയെടുത്തു-മലപ്പട്ടം സ്വദേശിക്കെതിരെ കേസ്.by Kannur Newsകണ്ണൂര്‍: ജോലി ചെയ്യുന്ന സ്ഥാപനത്തെ വഞ്ചിച്ച് 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത മലപ്പട്ടം സ്വദേശിക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. അടിച്ചേരിയിലെ ഗംഗാധരന്റെ മകന്‍ കൂവക്കര വീട്ടില്‍ കെ.ഗിരീഷിന്റെ പേരിലാണ് കേസ്. 2021 മുതല്‍ കണ്ണൂര്‍ കണ്ണോത്തിലെ FACET എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഗിരീഷ് സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന സപ്ലയര്‍മാര്‍ക്കും കെട്ടിടം ഉടമക്കും ബേങ്ക് വഴി അയക്കേണ്ട തുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സ്ഥാപനം ഉടമ താണ സാധുകല്യാണ മണ്ഡപത്തിന് സമീപത്തെ പേള്‍ ഹൗസില്‍ … Read More
- പണം നിക്ഷേപിച്ചവര്‍ വിഡ്ഡികളായി-മാനവ് ഏകതാ ചാരിറ്റബിള്‍ സൊസൈറ്റിയും മുങ്ങി-ഒന്‍പത് പേര്‍ക്കെതിരെ കേസ്.by Kannur Newsകണ്ണൂര്‍: മാനവ് ഏകതാ ചാരിറ്റബിള്‍ സൊസൈറ്റി പണം തട്ടിയെടുത്ത് മുങ്ങിയതായ പരാതിയില്‍ പ്രസിഡന്റും ഭാരവാഹികളും ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. മരക്കാര്‍കണ്ടി പൗര്‍ണമിയിലെ കെ.ജീജ, തെക്കി ബസാറിലെ സൊസൈറ്റി പ്രസിഡന്റ് കെ.സതീശന്‍, വൈസ് പ്രസിഡന്റ് ശിവദാസ്, സെക്രട്ടെറി പി.വി.ദാക്ഷായണി, ജോ.സെക്രട്ടെറി ഇ.റഫീഖ്, ട്രഷറര്‍ കെ.ധനൂപ, പി.കാഞ്ചന, കെ.വി.സതി, ഉസ്മാന്‍ എന്നിവരുടെ പേരിലാണ് കേസ്. തയ്യില്‍ നീര്‍ച്ചാല്‍ യു.പി.സ്‌ക്കൂളിന് സമീപത്തെ സൈനാസ് വീട്ടില്‍ സി.എച്ച്.രുക്‌സാനയുടെ പരാതിയിലാണ് കേസ്. സൗത്ത്ബസാറില്‍ പ്രവര്‍ത്തിച്ചുവരുന്ന മാനവ് ഏകതാ ചാരിറ്റബിള്‍ … Read More
- ആശുപത്രി പ്രവര്‍ത്തനം വിലയിരുത്തി-തുടര്‍സമരം തല്‍ക്കാലം നിര്‍ത്തിവെച്ചു-അഡ്വ.രാജീവന്‍ കപ്പച്ചേരിby Kannur Newsതളിപ്പറമ്പ്: പ്രസവവാര്‍ഡ് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട സമരം തല്‍ക്കാലം നിര്‍ത്തിവെച്ചതായി ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി. ഇന്ന് രാവിലെ ആശുപത്രി സന്ദര്‍ശിച്ച് ആര്‍.എം.ഒ, ലേ സെക്രട്ടെറി എന്നിവരുമായി നിലവിലുള്ള അവസ്ഥ ചര്‍ച്ച ചെയ്തശേഷമാണ് തീരുമാനം. താല്‍ക്കാലികമായി ഗൈനക്കോളജി വിഭാഗത്തില്‍ പുതിയ ഡോക്ടര്‍ ചുമതലയേറ്റിട്ടുണ്ട്. പ്രസവവാര്‍ഡ് അടച്ചുപൂട്ടിയിട്ട് രണ്ട് മാസം കഴിഞ്ഞ ശേഷമാണ് തുറക്കാനുള്ള തീരുമാനമായത്. പൂര്‍ണതോതില്‍ ലേബര്‍റൂമും പ്രസവവാര്‍ഡും പ്രവര്‍ത്തിച്ചുതുടങ്ങാന്‍ ഇനിയും ആഴ്ച്ചകലെടുത്തേക്കുമെന്ന് രാജീവന്‍ കപ്പച്ചേരി പറഞ്ഞു. അതുപോലെ ആശുപത്രിയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിടവും ഉപകരണങ്ങളും വാങ്ങിവെച്ചുവെങ്കിലും … Read More
- ഭാര്യയോടുള്ള വിരോധത്തിന് വീട് കത്തിച്ച ഭര്‍ത്താവ് അറസ്റ്റില്‍by Kannur Newsഉദിനൂര്‍: ഭാര്യയോടുള്ള വിരോധത്തിന് താമസിക്കുന്ന വീടിന് തിവെച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഉദിനൂര്‍ മാച്ചിക്കാട്ടെ കുന്നത്ത് വീട്ടില്‍ കെ.അജീഷിനെയാണ്(37) ചന്തേര പോലീസ് അറസറ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു സംഭവം. ഭാര്യ സി.ദീപയുടെ(37)പരാതിയിലാണ് കേസ്. 2012 മെയ്-1 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് ജീവിക്കവെ സ്വര്‍ണ്ണവും പണവും കുറവാണെന്നും പരപുരുഷബന്ധം ആരോപിച്ചും അജീഷ് നിരന്തരമായി ശാരീരിക മാനസിക പീഡനം നടത്തുന്നുണ്ടെന്ന് ഭാര്യ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.