
- യുവതിക്ക് വാട്‌സ്ആപ്പിലൂടെ അപകീര്‍ത്തി-യുവാവിന്റെ പേരില്‍ കേസ്.
by admin3മഞ്ചേശ്വരം: വാട്‌സ്ആപ്പിലൂടെ നിരന്തരമായി ശല്യം ചെയ്ത് അപകീര്‍ത്തിപ്പെടുത്തുന്നതായ പരാതിയില്‍ യുവാവിന്റെ പേരില്‍ കാസര്‍ഗോഡ് സൈബര്‍ പോലീസ് കേസെടുത്തു. മഞ്ചേശ്വരം വോര്‍ക്കാടി പാവൂരിലെ നിയാസ്മന്‍സിലില്‍ കെ.കൈറുന്നീസയുടെ(31)പരാതിയിലാണ് കേസ്. 2026 മെയാ-29 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ കുഞ്ചത്തൂരിലെ ഇബ്രാഹം ഖലീലാണ് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ശല്യം ചെയ്തതെന്നാണ് പരാതി. സൈബര്‍സെല്‍ എസ്.ഐ എം.സവ്യസാചി അന്വേഷണം ആരംഭിച്ചു. - മേലെ ചൊവ്വ ഗതാഗതക്കുരുക്ക് പരിഹരിക്കണം-എന്‍.സി.പി (എസ്.പി)
by admin3കണ്ണൂര്‍. മേലെ ചൊവ്വയിലെ ഗതാഗതക്കുരുക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്ന് എന്‍.സി.പി(എസ്.പി) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അനില്‍ പുതിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെകട്ടറിമാരായ പി.കെ രവീന്ദ്രന്‍, എം.പി.മുരളി, നേതാക്കളായ വി.വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പി.സി.അശോകന്‍, എന്‍.കെ സല്‍ജിത്ത്, കെ ജയാനന്ദന്‍, കെ.മുഹമ്മദലി ഇരിട്ടി, കെ.ടി.ജോസ്, കെ.ശിവപ്രസാദ്, മിത്തല്‍ കരുണാകരന്‍, ഷീബ ലിയോണ്‍, പി.എം.സുരേഷ് ബാബു, ഒ.ബാലകൃഷണന്‍, കെ.ജയദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. - മധ്യവയസ്‌ക്കന്‍ കിണറില്‍ വീണുമരിച്ചു.
by admin3പരിയാരം: മധ്യവയസ്‌ക്കന്‍ കിണറില്‍ വീണുമരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ എം.വി.ശ്രീനിവാസന്‍(61)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം നടന്നത്. പയ്യന്നൂരില്‍ നിന്നും എത്തിയ അഗ്നിശമനസേനയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികില്‍സ നല്‍കവെ മരണപ്പെട്ടു. പരേതരായ പാറമ്മല്‍ കണ്ണന്‍-മീത്തലെ വീട്ടില്‍ പാര്‍വതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.വി.ശ്രീന(മണ്ടൂര്‍ ആയുര്‍വേദ ക്ലിനിക്ക്). മക്കള്‍: അഞ്ജലി(ചെന്നൈ), സഞ്ജയ്(അക്ഷയകേന്ദ്രം, കുപ്പം). മരുമകന്‍: കെ.വി.അശ്വിന്‍(ദുബായ്). സഹോദരങ്ങള്‍: എം.വി.രമണി, എം.വി.മുരളീധരന്‍. മൃതദേഹം ഇന്ന് വൈകുന്നേരം മൂന്ന് മണി മുതല്‍ നാലരവരെ … Read More - അനധികൃത മദ്യവില്‍പ്പന-ഒരാള്‍ അറസ്റ്റില്‍
by admin3പയ്യന്നൂര്‍: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി പയ്യന്നൂര്‍ റേഞ്ചിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.മധുസൂദനനും സംഘവും പയ്യന്നൂര്‍ താലൂക്കില്‍ വയക്കര പാടിയോട്ടുചാല്‍ എന്ന സ്ഥലത്ത് നടത്തിയ റെയിഡില്‍ ഒരാള്‍ അറസ്റ്റില്‍. പാടിയോട്ടുചാല്‍-ചെറുപുഴ റോഡില്‍ നിന്ന് കൊല്ലാടയിലേക്ക് പോകുന്ന റോഡ് ജങ്ക്ഷന്റെ കിഴക്കരികില്‍ വച്ച് നിലവിലുള്ള അബ്കാരി ആക്റ്റിനും നിബന്ധനകള്‍ക്കും വിപരീതമായി അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വില്‍പന നടത്തിയ കുറ്റത്തിന് പാടിയോട്ടുചാലിലെ കാഞ്ഞിരങ്ങാടന്‍ ഹൗസില്‍ കെ.ലക്ഷ്മണന്‍(64)നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗ്രേഡ് അസിസ്റ്റന്റ് … Read More - ദേവസ്വം ജീവനക്കാരുടെ കുടിശ്ശികയായ ശമ്പളം അടിയന്തരമായും കൊടുത്ത തീര്‍ക്കുക.
by admin3തളിപ്പറമ്പ്: ക്ഷത്ര ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം അടിയന്തരമായി നല്‍കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) തളിപ്പറമ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തൃച്ചംബരം കെ.പി.രാഘവപൊതുവാള്‍ സ്മാരക ഹാളില്‍ പ്രസിഡന്റ് ടി.വി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി ഗോപിനാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി സി.വി.ദാമോദരന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.രവീന്ദ്രന്‍, സുനിത ഉണ്ണികൃഷ്ണന്‍, എം. ശ്രീദേവി, പി.പി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പി ഗോപിനാഥ് സ്വാഗതവും രമേശന്‍ … Read More
