ഒടുവില്‍ അവന്‍- ബിജു ജോസഫ് കുടുങ്ങി- 192 കുപ്പി മദ്യവും-

ഇരിട്ടി: ഒടുവില്‍ അവന്‍ കുടുങ്ങി. കര്‍ണാടകയില്‍ നിന്നും വ്യാപകമായി മദ്യം കടത്തുന്ന സംഘത്തിന്റെ തലവനെ ഇരിട്ടി എക്‌സൈസ് അറസ്റ്റ് ചെയ്തു.

പാലത്തും കടവിലെ ബിജു ജോസഫ് (47) നെയാണ് ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇയാള്‍ മദ്യം കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൂട്ടുപ്പുഴ കച്ചേരിക്കടവ് ഭാഗത്ത് വാഹന പരിശോധന

നടത്തവേയാണ് കെ.എല്‍ 13 AA 3835 നമ്പര്‍ ഓട്ടോ ടാക്‌സിയില്‍ കടത്തികൊണ്ടുവരികയായിരുന്ന 192 കുപ്പി കര്‍ണ്ണാടക മദ്യവുമായി പിടിയിലായത്.

ഇയാളുടെ പേരില്‍ അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി ബിജു ജോസഫിനെ മട്ടന്നൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ഉത്തമന്‍, ബഷീര്‍ പിലാട്ട്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.കെ.അനില്‍കുമാര്‍, എം.രമേശന്‍, ബെന്‍ഹര്‍ കോട്ടത്ത് വളപ്പില്‍, എ.കെ.റിജു എന്നിവര്‍ റെയ്‌സില്‍ പങ്കെടുത്തു.