Skip to content
മുംബൈ: അന്‍പത് പൈസയുടെ നാണയങ്ങല്‍ പ്രചാരത്തിലുണ്ടെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ.
ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണം ആരംഭിച്ചു.
നാണയങ്ങള്‍ പലതും നിലവിലില്ലെന്ന് കച്ചവടക്കാര്‍ ഉപഭോക്താക്കളെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും, ഇത് സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു.
50 പൈസ, ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ, 10 രൂപ, 20 രൂപ നാണയങ്ങള്‍ ഏത് ഡിസൈനിലുള്ളതും നിയമസാധുതയുള്ളതാണെന്നും അറിയിപ്പില്‍ പറയുന്നു.
വ്യത്യസ്ത ഡിസൈനുകളുള്ള നാണയങ്ങളെക്കുറിച്ച് സംശയമുണ്ടോ?
ഒരേ മൂല്യത്തിലുള്ള വ്യത്യസ്ത ഡിസൈനുകളുള്ള നാണയങ്ങള്‍ ഒരേ സമയം പ്രചാരത്തിലുണ്ട്.
?? 50 പൈസ, 1, 2, 5, 10, 20 എന്നിവയുടെ നാണയങ്ങളെല്ലാം നിയമസാധുതയുള്ളവയാണ്, അവ വളരെക്കാലമായി പ്രചാരത്തിലുള്ളവയാണ്.
?? നാണയങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ കിംവദന്തികളോ വിശ്വസിക്കരുത്
?? മടിക്കാതെ അവ സ്വീകരിക്കുക.
?? ആര്.ബി.ഐ പറയുന്നു…. അറിവ് നേടൂ, ജാഗ്രത പുലര്‍ത്തൂ!