94 യൂട്യൂബ് ചാനലുകളും 19 സോഷ്യല്‍മീഡിയ അക്കൗണ്ടുകളും 747 യു.ആര്‍.എല്ലുകളും നിരോധിച്ചു-
ന്യൂഡല്‍ഹി: രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 94 യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ്ഠാക്കൂര്‍.
2021-22ല്‍ മന്ത്രാലയം ഇവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
94 യൂട്യൂബ് ചാനലുകള്‍ക്കും, 19 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും, 747 യു ആര്‍ എല്ലുകള്‍ക്കും എതിരെ മന്ത്രാലയം നടപടിയെടുത്തതായും അവയെ ബ്ലോക്ക് ചെയ്തതായും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി ഠാക്കൂര്‍ പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം 2000 സെക്ഷന്‍ 69 എ പ്രകാരമാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചും ഇന്റര്‍നെറ്റില്‍ വ്യാജ പ്രചരണം നടത്തിയും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കെതിരെ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
