നിറഞ്ഞ ഭക്തജന സാന്നിധ്യത്തില്‍ സപ്താഹം രണ്ടാം ദിനം സമാപിച്ചു.
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹം രണ്ടാം ദിനം നിറഞ്ഞ ഭക്തജന സാന്നിധ്യത്തില്‍ സമാപിച്ചു.
രാവിലെ 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു.
കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, പ്രഥു ചരിതം, പുരജ്ഞാനോപാഖ്യാനം, ഭദ്രകാളി അവതാരം എന്നിവയായിരുന്നു പാരയണ ഭാഗങ്ങള്‍.
ഉച്ചക്ക് അന്നദാനസദ്യക്ക് 250 പേര്‍ പങ്കെടുത്തു. ശര്‍ക്കര പായസം, പുഷ്പാഞ്ജലി, നെയ് വിളക്ക്, പറ നിറക്കല്‍ എന്നിവയായിരുന്നു
യജ്ഞവേദിയിലെ വഴിപാടുകള്‍. ആചാര്യന്‍ ബ്രഹ്മശ്രീ.സതീശന്‍ തില്ലങ്കേരി, വായന നിര്‍മ്മല പൂജ: രാധാകൃഷ്ണന്‍.