ശങ്കരാചാര്യമഠം മൂപ്പില്‍ സ്വാമിയാര് പരമേശ്വര ബ്രഹ്മാനന്ദതീര്ത്ഥക്ക് കൈതപ്രത്ത് സ്വീകരണം.
പരിയാരം: ചെറുതാഴം ശ്രീരാഘവപുരം സഭായോഗത്തിന്റെ നേതൃത്വത്തില്‍ കൈതപ്രം മംഗംലം നാലുകെട്ടില്‍ യജുര്‍വ്വേദീയ ആധ്യാത്മിക സദസ് നടന്നു.

പന്ത്രണ്ട് ദിവസമായി നടന്നുവരുന്ന പുണ്യാഹ നിത്യകര്‍മ്മ പഠനശിബിരത്തിന്റെ ഭാഗമായി നടന്ന സഭ തൃക്കൈക്കാട്ട്
ശങ്കരാചാര്യമഠം മൂപ്പില്‍ സ്വാമിയാര് പരമേശ്വര ബ്രഹ്മാനന്ദതീര്‍ത്ഥ സ്വാമി ഉദ്ഘാടനം ചെയ്തു.
മുന്‍ ബദരീനാഥ് റാവല്‍ജി പാച്ചമംഗലം ശ്രീധരന് നമ്പൂതിരി അധ്യക്ഷത വഹിച്ചു.
വേദവിദ്യാ പ്രതിഷ്ഠാനം ചെയര്മാന് ശ്രീകാന്ത് കാര ഭട്ടതിരി, ഇടമന നാരായണന് നമ്പൂതിരി, എ.കെ.സുബ്രഹ്മണ്യന് നമ്പൂതിരി,
മംഗലം സുരേഷ്, എം.നാരായണന് നമ്പൂതിരി, വി.ജെ.പി. ഈശ്വര വാധ്യാന്‍, എം.പി.ലക്ഷ്മി അന്തര്‍ജനം, മഞ്ജു മധുസൂദനന്, മംഗലം പദ്മനാഭന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
ബ്രഹ്മാനന്ദ തീര്‍ത്ഥ സ്വാമി ആചാര്യന്മാരെ ആദരിക്കുകയും പഠിതാക്കള്‍ക്ക് പ്രശസ്തിപത്രം നല്‍കുകയും ചെയ്തു.
മൂപ്പില്‍ സ്വാമിയാരെ കൈതപ്രം വായനശാല പരിസരത്ത് നിന്ന് പൂര്ണ്ണകുംഭത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മംഗലം തറവാട്ടിലേക്ക് ആനയിച്ചു.
വെച്ചുനമസ്കാരം, വേദഘോഷം എന്നിവയുമുണ്ടായി.
