പി.ടി.എ ഫണ്ട് വാങ്ങരുതെന്ന് സര്‍ക്കാര്‍, വാങ്ങുമെന്ന് പരിയാരത്തെ ഗവ.പബ്ലിക്ക് സ്‌കൂള്‍ അധികൃതര്‍

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂളില്‍ പി.ടി.എയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നതായി

പരാതി. ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്ന കുട്ടികൡ നിന്നുവരെ നിര്‍ബന്ധപൂര്‍വ്വം 1000 രൂപ വീതം പി.ടി.എ ഫണ്ട് വാങ്ങുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരു തരത്തിലുള്ള പിരിവും അഡ്മിഷനുമായി ബന്ധപ്പെട്ട് നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍

കഴിഞ്ഞ ദിവസവും നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും അതെല്ലാം അവഗണിച്ചാണ് പിരിവ് നടത്തുന്നതെന്നാണ് ആക്ഷേപം.

ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയതായാണ് വിവരം.

സാമ്പത്തിക പ്രയാസത്താല്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ആളുകളില്‍ നിന്നും സ്‌കൂള്‍ അഡ്മിഷന് ഫണ്ട് പിരിക്കുന്നത് തന്നെ

നിയമലംഘനമാണെന്നിരിക്കെ, കൊടുക്കുന്ന തുകയ്ക്ക് രസീത് പോലും നല്‍കുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

എന്നാല്‍ എണ്ണൂറോളം കുട്ടികളാണ് ഇപ്പോള്‍ ഇവിടെ പഠിക്കുന്നതെന്നും രണ്ട് വീതം ഡിവിഷനുകള്‍ വന്നതിനാല്‍ കൂടുതല്‍

അധ്യാപകരെ നിയമിക്കേണ്ടതുണ്ടെന്നും, അവര്‍ക്ക് ശമ്പളം നല്‍കാനാണ് പി.ടി.എ ഫണ്ട് വാങ്ങുന്നതെന്നും പ്രസിഡന്റ് ഡഗ്‌ളസ് മര്‍ക്കോസ് പറയുന്നു.

നിലവിലുള്ള അധ്യാപകര്‍ക്ക് പോലും സര്‍ക്കാര്‍ ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ ഫണ്ട് സ്വരൂപിക്കാതെ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാനാവില്ലെന്നതിനാലാണ് പി.ടി.എ ഫണ്ട്

വാങ്ങുന്നതെന്നും, ഇതിന്റെ രസീത് പിന്നീട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആരുടെ കയ്യില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഫണ്ട് വാങ്ങിയിട്ടില്ലെന്നും ഡഗ്‌ളസ് മര്‍ക്കോസ് പറഞ്ഞു.