സ്കൂളിലെ 241 കൂട്ടികള്‍ക്കും തെങ്ങിന്‍തൈ സമ്മാനിച്ച് പ്യൂണ്‍ പടിയിറങ്ങി.
മയ്യില്‍: സ്കൂളിലെ 241 വിദ്യാര്‍ത്ഥികള്‍ക്കും തെങ്ങിന് തൈ സമ്മാനിച്ച് പ്യൂണ്‍ പടിയിറങ്ങി.
മുല്ലക്കൊടി എ യു പി സ്കൂള്‍ ഓഫീസ് പ്യൂണ്‍ കെ. വി. സുരേന്ദ്രനാണ് 27 വര്‍ഷത്തെ സേവനത്തിനു ശേഷം സ്കൂളിന്റെ
പടിയിറങ്ങും മുമ്പ് സ്കൂളിലെ 241 കുട്ടികള്‍ക്കും കുറ്റിയാടി ഇനത്തില്‍ പെട്ട നാടന്‍ തെങ്ങിന് തൈ സമ്മാനിച്ചത്
. ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ഇന്നലെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് മയ്യില്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് കെ.കെ.റിഷ്ന തെങ്ങിന്‍തൈ കുട്ടികള്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ എം.അസൈനാര്‍ അധ്യക്ഷത വഹിച്ചു.
മയ്യില്‍ നെല്ലുല്‍പ്പാദക കമ്പനി മാനേജിങ് ഡയരക്ടര്‍ ടി.കെ.ബാലകൃഷ്ണന് കാര്‍ഷിക ക്ലാസ് എടുത്തു.
സ്കൂള്‍ വികസന സമിതി ചെയര്മാന് വി. വി. മോഹനന്, പി ടി എ പ്രസിഡന്റ് കെ.വി സുധാകരന്,
സ്കൂള്‍ ഹെഡ് മിസ്ട്രസ് കെ.സി.സതി, സ്റ്റാഫ് സെക്രട്ടറി കെ.പി.അബ്ദുള്‍ ഷുക്കൂര്‍, കെ. വി.സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.