മദ്രസ മികവിന്റെ കേന്ദ്രങ്ങളാക്കണം: ഇബ്നു ആദം
തളിപ്പറമ്പ്: മതപഠനത്തിന് വളരെ പ്രാധാന്യത്തോടെ നാടുകളില്‍ കണ്ടുവരുന്ന മദ്രസകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി വളര്‍ത്തിയെടുക്കണമെന്ന് ജില്ലാ ജന.സെക്രട്ടറി മുഹമ്മദ് ബിന്‍ ആദം.
മതവിദ്യയുടെ ആരംഭം കുറിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുതല്‍ ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരെ മതപഠനത്തിന് ആശ്രയിക്കേണ്ടി വരുന്നത് നാടുകളിലെ മദ്രസകളെയാണ് ഈയൊരു ബോധം മദ്രസ മാനേജ്മെന്റ്കളില്‍
ഉണ്ടാവുകയും കാലത്തിന് അനുസരിച്ച് മദ്രസയിലെ പഠന സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് റൂം ഉള്‍പ്പെടെയുള്ള നൂതന സംവിധാനങ്ങളടക്കമുള്ള ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുകയും
കഴിവുള്ള അധ്യാപകരെ നിയമിക്കുകയും നിരന്തര ഇടപെടലുകളിലൂടെയും മദ്റസകളെ മികവിന്റെ കേന്ദ്രങ്ങളാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അച്ചടക്കവും മതബോധവുമുള്ള തലമുറകളെ സൃഷ്ടിക്കാന്‍ മികച്ച മദ്രസ സംവിധാനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
\ചൊറുക്കള റേഞ്ച് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന് സംഘടിപ്പിച്ച മികവ് 22 പൊക്കുണ്ട് മദ്രസയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് ബിന്‍ ആദം. റെയിഞ്ച് പ്രസിഡണ്ട് അ്ഷ്റഫ്ഹാജി അധ്യക്ഷത വഹിച്ചു.
സമസ്ത എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി സയ്യിദ് ഹബീബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു.
ടി.കെ.നിയാസ്, ഹാരിസ് അസ്ഹരി, സുബൈര്‍ അരിയില്‍, ഡോ.അന്ത്രു, ലത്തീഫ് മാസ്റ്റര്‍, മുസ്തഫ പനക്കാട്, എന്‍ പി സിദ്ദീഖ്, അയ്യൂബ് ദാരിമി, അബ്ദുസ്സലാം റഹ്മാനി, കെ.പി.അബ്ദു ഹാജി പൊക്കുണ്ട്, പി.കെ.താജുദ്ദീന് എന്നിവര്‍ സംബന്ധിച്ചു.