ചങ്കാണ് ടാക്കീസ്, മുത്താണ് ടാക്കീസ്-തിയേറ്റര്‍ പ്രേമികളുടെ സംസ്ഥാനതല സംഗമം ജൂണ്‍-19ന് –
തൃശൂര്‍: സിനിമാ തിയേറ്റര്‍ പ്രേമികളുടെ ആദ്യത്തെ സംസ്ഥാനതല സംഗമം ജൂണ്‍-19 ന് ഇരിങ്ങാലക്കുടയില്‍ നടക്കുന്നു.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഗമം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
വിവിധ പ്രദേശങ്ങളിലെ സിനിമാതിയേറ്ററുകളോടുള്ള പ്രേക്ഷകരുടെ ആഭിമുഖ്യത്തില്‍ നിന്നാണ് ഇത്തരമൊരു സംഘടനക്ക് രൂപം
നല്‍കിയത്.
28,000 പേര്‍ ഉള്‍പ്പെടുന്ന ഫേസ്ബുക്ക് പേജും നിലവിലുണ്ട്.
ആദ്യമായിട്ടാണ് തിയേററര്‍ പ്രേമികല്‍ ഒത്തുചേരുന്നത്.
കേരളത്തിലെ എല്ലാ തിയേറ്ററുകള്‍ക്കും അമ്പരപ്പിക്കുന്ന ആരാധകവൃന്ദമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പേസ്ബുക്ക് പേജില്‍ നിറയുന്ന പോസ്റ്റുകള്‍.
പൊളിച്ചുമാറ്റി വര്‍ഷങ്ങള്‍ കഴിഞ്ഞ തിയേറ്ററുകളുടെ ഓര്‍മ്മകളയവിറക്കുന്ന നിരവധി ആരാധകര്‍ ഇപ്പോഴുമുണ്ട്.
19 ന് രാവിലെ 11.30 ന് ഇരിങ്ങാലക്കുട മാസ് തിയേറ്ററിലാണ് ടിക്കറ്റ്-2022 എന്ന് പേരിട്ട സംഗമം നടക്കുന്നത്.
ഫേസ്ബുക്ക് പേജിന്റെ ഒന്നാം വാര്‍ഷിക ദിനം കൂടിയായ 19 ന് രാവിലെ 11.30 ന് കേക്ക് മുറിക്കലോടെയാണ് പരിപാടിയുടെ തുടക്കം.
ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം 3 ന് 45 അനാഥ ബാല്യങ്ങളോടൊപ്പം 777 ചാര്‍ലി സിനിമ കാണലോടെയാണ് പരിപാടി അവസാനിക്കുക.
വിവിധ ജില്ലകളില്‍ നിന്നായി 300 പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്.
ജില്ലാ കേന്ദ്രങ്ങളിലും തിയേറ്റര്‍ പ്രേമികളുടെ ഒത്തുചേരലിന് നീക്കം നടക്കുന്നുണ്ട്.