വയനാട്ടിലേത് വേണ്ടാത്തപണിയെന്ന് സി.എന്‍.ചന്ദ്രന്-സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം തുടങ്ങി.
തളിപ്പറമ്പ്: വയനാട്ടിലേത് വേണ്ടാത്ത പണിയായിപ്പോയെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എന്‍.ചന്ദ്രന്.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയജാഗ്രതക്കുറവായി തന്നെ ഇത് കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് അക്രമത്തെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം.
തളിപ്പറമ്പില്‍ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിലെ പി.വി.എസ്.നമ്പ്യാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.എന്‍.ചന്ദ്രന്.
കേരളത്തില്‍ നടന്നുവരുന്ന വികസനം അട്ടിമറിക്കാനാണ് സ്വര്‍ണക്കടത്ത് കേസില്‍ പുകമറ സൃഷ്ടിക്കുന്നതെന്നും, ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രചാരണങ്ങള്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഏറ്റുപിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുഴിച്ചുമൂടിയെന്ന് ആഗോള മുതലാളിത്തം പ്രചരിപ്പിച്ച സോഷ്യലിസവും മാര്‍ക്സിസം ലെനിനിസവും ലോകത്തിന്റെ പലഭാഗങ്ങളിലും യുവതലമുറ ഏറ്റെടുക്കുന്ന കാഴ്ച്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും സി.എന്‍.ചന്ദ്രന് പറഞ്ഞു.
മുതിര്‍ന്ന നേതാവ് എ.ആര്.സി നായര്‍ പതാക ഉര്ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്.
പി.കെ.അബ്ദുള്‍ ഗഫൂര്‍, കോമത്ത് മുരളീധരന്, പി.വി.ബാബു, ടി.വി.നാരായണന്, ഇ.ലിജേഷ്, പയ്യരട്ട ശാന്ത എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
ലിജി ബാലകൃഷ്ണന് രക്തസാക്ഷി പ്രമേയവും പി.എ.ഇസ്മായില്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
മിനുട്സ് കമ്മറ്റിയില്‍ എ.ബാലകൃഷ്ണന്(കണ്‍വീനര്‍), സുനീഷ് പയ്യരട്ട, നളിനി ശിവന്,
പ്രമേയം എം.രഘുനാഥ്(കണ്‍വീനര്‍), വി.വി.അനില്‍കുമാര്‍, പി.പി.ബാലകൃഷ്ണന്, എ.കെ.ശോഭന, കെ.പി.മഹേഷ്,
ക്രഡന്‍ഷ്യല്‍ സി.ലക്ഷ്ണമന്‍(കണ്‍വീനര്‍), അനില്‍ ചന്ദ്രന്, അഡ്വ. സോജന് ജോസഫ്. എന്നിവരാണുള്ളത്.
വി.വി.കണ്ണന്, സി.ലക്ഷ്മണന്, പി.കെ.മുജീബ്റഹ്മാന്‍, ഒ.വി.പ്രമോദ്, പി.ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു. 150 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം നാളെ (തിങ്കള്‍)സമാപിക്കും.