പട്ടുവത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു.
തളിപ്പറമ്പ്: യുവാവ് ഷോക്കേറ്റ് മരിച്ചു.
മംഗലാപുരം ബണ്ട് വാളിലെ വിദ്യാധരന്(32) ആണ് മരിച്ചത്.
പട്ടുവം കുത്താട്ടെ ചെമ്മീന്‍ കണ്ടിയില്‍ ജോലിക്കെത്തിയ വിദ്യാധരന് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം പുറത്തേക്ക് കളയുന്നതിനിടയില്‍
ഓഫായിപ്പോയ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു.
ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇരിക്കൂര്‍ സ്വദേശികളുടെ ചെമ്മീന്‍ കണ്ടിയില്‍ രണ്ട് ദിവസം മുമ്പാണ് വിദ്യാധരന് ജോലിക്കെത്തിയത്.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
