15 വര്‍ഷത്തിന് ശേഷം-2500 പ്രതിനിധികള്‍-ചരിത്രമാവാന്‍ യൂത്ത്‌ലീഗിന്റെ യുവസഭ.

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധിസമ്മേളനം യുവസഭയും സി.എച്ച്.അനുസ്മരണവും സെപ്തംബര്‍ 28 ബുധന്‍ രാവിലെ 9 മണി മുതല്‍ തളിപ്പറമ്പ പുഷ്പഗിരി ബാബില്‍ ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

മണ്ഡലം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്ഥത്തില്‍ പരിപാടി നടക്കുന്ന തളിപ്പറമ്പിലെ വഴിയോരങ്ങളില്‍ കൊടി തോരണങ്ങളും പ്രചരണ ബോര്‍ഡുകളടക്കം അലങ്കരിച്ച് കൊണ്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

2500 ഓളം വരുന്ന പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി എന്ന നിലക്ക് പ്രാധാന്യമര്‍ഹിക്കുന്നു. 15 വര്‍ഷത്തിന് മുമ്പാണ് ആയിരത്തോളം പ്രതിനിധികളെ പങ്കെടുപ്പിച്ചിട്ടുള്ള ജില്ലാതല പരിപാടി തളിപ്പറമ്പില്‍ വെച്ച് നടന്നത്.

ജില്ലാ പ്രസിഡണ്ട് നസീര്‍ നല്ലൂരിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് മുഖ്യപ്രഭാഷണം നടത്തും.

സാമൂഹികം നവ ലിബറലിസം ഉല്‍പാദിപ്പിക്കുന്ന അരാജകത്വം എന്ന വിഷയത്തില്‍ എം.എ.സമദും മയക്കുമരുന്നില്‍ മയങ്ങുന്ന യുവത എന്ന വിഷയത്തില്‍ ഇസ്മയില്‍ പി വയനാടും

ബാബരിയില്‍ നിന്ന് ഗ്യാന്‍വ്യാപിയിലേക്കുള്ള ദൂരം എന്ന വിഷയത്തില്‍ അഡ്വ.ഫൈസല്‍ ബാബുവും

സി എച്ച് അനുസ്മരണ പ്രഭാഷണം ഹസീം ചെമ്പ്രയും നിര്‍വ്വഹിക്കും.

സമാപന സെഷന്‍ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി നിര്‍വ്വഹിക്കും.

മുസ്ലിംലീഗ്-യൂത്ത്‌ലീഗ്-എം.എസ.എഫ് സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

ജില്ലാ ജനറല്‍ സെക്രട്ടറി പി സി നസീര്‍ സ്വാഗതം പറയുമെന്ന് നൗഷാദ് പുതുക്കണ്ടം, എന്‍.യു.ഷഫീക്ക്,ഉനൈസ് എരുവാട്ടി, ഓലിയന്‍ ജാഫര്‍ കെ.പി.നൗഷാദ് എന്നിവര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ അറിയിച്ചു.