കാരക്കുണ്ട് വെള്ളച്ചാട്ടം ഉള്‍പ്പെടുത്തി പാണപ്പുഴയില്‍ ടൂറിസം പദ്ധതി ആരംഭിക്കണം-സി.പി.എം.പാണപ്പുഴ ലോക്കല്‍ സമ്മേളനം-കെ.കുഞ്ഞിരാമന്‍ വീണ്ടും സെക്രട്ടറി-
പരിയാരം: കാരക്കുണ്ട് വെള്ളച്ചാട്ടം ഉള്‍പ്പടെ പ്രയോജനപ്പെടുത്തി പാണപ്പുഴയില്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് സി പി എം പാണപ്പുഴ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
കണാരംവയല്‍ സി കെ രാഘവന്‍ നഗറില്‍ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു.
ടി വി ചന്തന്‍കുട്ടി പതാക ഉയര്‍ത്തി. കെ.ഭാസ്‌കരന്‍, ടി.സുലജ, പി.പി.രണ്‍ധീര്‍ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ലോക്കല്‍ സെക്രട്ടറി കെ കുഞ്ഞിരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ കമ്മറ്റി അംഗങ്ങളായ പി പി ദാമോദരന്‍, എം വിജിന്‍, എം എല്‍ എ, മാടായി ഏരിയ സെക്രട്ടറി കെ പത്മനാഭന്‍, ഇ പി ബാലന്‍, എം വി രാജീവന്‍, പി പി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
കെ ഗണേശന്‍ സ്വാഗതം പറഞ്ഞു.കെ കുഞ്ഞിരാമനെ ലോക്കല്‍ സെക്രട്ടറിയായും ,പതിനഞ്ചംഗ ലോക്കല്‍ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
