ലോകകപ്പ് ആവേശം കുറുമാത്തൂര്‍ ഡയറിയില്‍-പടുകൂറ്റന്‍ ലോക കപ്പ് ഒരുങ്ങുന്നു.
(കുറുമാത്തൂര്‍ ബ്യൂറോ)
തളിപ്പറമ്പ്: ലോകകപ്പ് ആവേശം പടിവാതിക്കലെത്തിനില്‍ക്കെ കുറുമാത്തൂരിലെ യുവാക്കളുടെ കൂട്ടായ്മയായ എക്കോ വണ്‍ ഡയറി- പടുകൂറ്റന്‍ ലോകകപ്പ് പ്രതിമ ഒരുക്കുന്നു.
സണ്ണി കുറുമാത്തൂര്‍ ആണ് പ്രതിമയുടെ ശില്‍പ്പി.
കേരളത്തിലെ തന്നെ, ഒരു പക്ഷെ ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ലോകകപ്പ് പ്രതിമ ആയിരിക്കും ഇത് എന്നാണ് ‘എക്കോ വണ്‍’ ക്ലബ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
.സാധാരണയായിനടന്നുവരുന്ന പോസ്റ്റര്‍ പ്രചരണങ്ങള്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട് അതില്‍ നിന്നും വ്യത്യസ്തമായി ഒരുമയുടെ ശക്തി എടുത്തുകാട്ടുന്ന എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഫുട്ബോള്‍ ലോകകപ്പ് പ്രതിമ എന്ന ആശയത്തിലെത്തിയത്.
ഏകദേശം 30,000 രൂപയോളമാണ് ചെലവ് വരുന്നതെന്ന് എക്കോ വണ്‍ ഡയറി ക്ലബിന്റെ രക്ഷാധികാരികളായ മദന്ദേവ് ഡയറി, ലിംസ് എന്നിവര്‍ അറിയിച്ചു.
അംഗങ്ങളായ റാഹിബ്, റഷീദ്, മീജില്, നിഷാന്ത്, ജാബിര്‍ എന്നിവരുടെ സഹായത്തോടെയാണ് ലോകകപ്പ് പ്രതിമ ഒരുങ്ങുന്നത്.
തങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുന്ന ആവേശത്തിലാണ് ഫുട്ബോള്‍ ആവേശം നെഞ്ചിലേറ്റിയ മറ്റ് ക്ലബ് ഭാരവാഹികളായ അജയ്, ഷാരോണ്‍, ജിതിന് എന്നിവരും മറ്റ് അംഗങ്ങളും.
ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് പ്രതിമയുടെ പണി പൂര്‍ത്തീകരിച്ച് അനാച്ഛാദനം ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു.